കാനം പിണറായി കൂടിക്കാഴ്ച....എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ല; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടത്

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എ.കെ.ജി. സെന്ററില്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സമയം എ.കെ.ജി. സെന്ററിലുണ്ടായിരുന്നു. അതേസമയം, കാനംപിണറായി കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റിട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം തുടര്‍ന്നത് വീണ്ടും വിവാദമായി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് കാനം സംഭവത്തില്‍ പ്രതികരണം നടത്തിയത്. എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















