Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കാനത്തിന്റെ പ്രതികരണത്തില്‍ തകര്‍ന്നടിഞ്ഞ് സിപിഐ പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയെക്കണ്ട കാനം കവാത്തു മറന്നു; എല്‍ദോയെ എടുത്തു മൂലക്കെറിഞ്ഞു; എം എല്‍ എ അങ്ങോട്ട് ചെന്ന് വാങ്ങിയതാണെന്ന് തുറന്നടിച്ച് കാനം

26 JULY 2019 09:03 AM IST
മലയാളി വാര്‍ത്ത

ഇടതു മുന്നണിയിലെ സംഘര്‍ഷം വേറെ തലങ്ങളിലേക്ക് പോവുകയാണ്. സിപിഎം സിപിഐയെ കുറ്റപ്പെടുത്തുന്നു. സിപിഐയില്‍ ചേരിതിരിഞ്ഞ് അടി. ഇത്രയും നാള്‍ കാനം മൊഴിയും വരെ മൗനം പാലിക്കുക എന്നായിരുന്നു സിപിഐ പ്രവര്‍ത്തകരുടെ നിലപാട് ഇപ്പോള്‍ ഇതാ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രതികരണം കേട്ട് ഞെട്ടിയിരിക്കുകയാണ് അണികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ടശേഷം കാനം നടത്തിയ പ്രതികരണം സിപിഐയെ മൊത്തത്തില്‍ അങ്കലാപ്പിലാക്കി. മുഖ്യമന്ത്രിയെക്കണ്ട കാനം കവാത്തു മറന്നു എന്നപോലെയാണ് നിലവിവെ കാര്യങ്ങള്‍

കൊച്ചിയില്‍ പാര്‍ട്ടിക്കാരെ പൊലീസ് വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നില്ലെന്നും. അങ്ങോട്ടുപോയി അടി വാങ്ങുകയായിരുന്നുവെന്നുമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടാണ്. എംഎല്‍എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. എന്തായാലും സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്നു പൊലീസുകാരോടു ചോദിക്കണമെന്നുമായിരുന്നു കാനത്തിന്റെ ഈ വിഷയത്തിലെ ആകെ വന്ന പ്രതികരണം

മര്‍ദനത്തിനെതിരെ കാനം ശക്തമായി രംഗത്തുവരാത്തതില്‍ വിമര്‍ശനം ഉയരുന്നതിനിടയിലാണ് അദ്ദേഹം പൊലീസിനെ ന്യായീകരിച്ചത്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ജില്ലാ സെക്രട്ടറി പി.രാജുവും എംഎല്‍എ എല്‍ദോ ഏബ്രഹാമും ഇന്നലെയും പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്നപ്പോഴാണ്, കൊച്ചിയില്‍ നടന്നതു പ്രാദേശിക പ്രശ്‌നമായും സമരമുഖത്തെ സാധാരണ സംഭവമായും കാനം ചിത്രീകരിച്ചത്. ഇങ്ങനെയൊക്കെ പ്രതികരിക്കാനേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 'ജില്ലാ സെക്രട്ടറിയെയും എംഎല്‍എയെയും പൊലീസ് തിരിച്ചറിഞ്ഞില്ലേയെന്ന് എന്നോട് ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കാനാണ്? അതു പൊലീസിനോടു ചോദിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ ഭരണകക്ഷിയാണെങ്കിലും തല്ലു കിട്ടുമെന്നു മന്ത്രിസഭാ യോഗത്തില്‍ എ.കെ.ബാലന്‍ പറഞ്ഞതിനോടു പ്രതികരിക്കാനില്ല. അങ്ങനെ പറഞ്ഞിട്ടില്ലെന്നു ബാലന്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് എന്തു പറയാനാണ്?' കാനം വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങിനായി ഇന്നു കൊച്ചിയിലെത്താനിരിക്കെയാണ്, എറണാകുളം ജില്ലാ സിപിഐയുടെ പ്രതിഷേധച്ചൂടിനു മേലെ കാനം വെള്ളമൊഴിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കകം ലഭിക്കുമെന്നും അതുപ്രകാരം നടപടിയെടുക്കുമെന്നുമുള്ള ഉറപ്പാണു കാനത്തിനു മുഖ്യമന്ത്രി നല്‍കിയത്. സിപിഎംസിപിഐ തര്‍ക്കമാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും ധാരണയായി.

ഇതിനിടെ, സിപിഐ ജില്ലാ നേതൃത്വം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് അനുവാദം ചോദിച്ച ശേഷം ഡിഐജി ഓഫിസ് മാര്‍ച്ചാക്കി മാറ്റിയെന്ന അമര്‍ഷവും സംസ്ഥാന നേതൃത്വത്തിനുണ്ട്. കാനത്തിന്റെ പ്രതികരണത്തിനു പിന്നില്‍ ഈ കാരണം കൂടിയുണ്ട്. ഞാറയ്ക്കല്‍ സിഐയുടെ നടപടികളില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനുള്ള അനുവാദമാണു ജില്ലാനേതൃത്വം തേടിയത്. അതു നല്‍കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ മാധ്യമശ്രദ്ധയ്ക്കായി ഡിഐജി ഓഫിസ് മാര്‍ച്ചാക്കി മാറ്റുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ എല്‍ദോ ഏബ്രഹാം എംഎല്‍എ ഇന്നലെ ആശുപത്രിവിട്ടു. അദ്ദേഹവും മറ്റ് സിപിഐ നേതാക്കളും ഇന്ന് കലക്ടര്‍ക്ക് തെളിവു നല്‍കും.ജനപ്രതിനിധികളോടു സംസാരിക്കാന്‍ പോലും അറിയാത്ത പൊലീസാണു സംസ്ഥാനത്തേത്. ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ല. ജനപ്രതിനിധികള്‍ സ്റ്റേഷനിലേക്കു വിളിക്കുമ്പോള്‍, 'എംഎല്‍എ ആണെങ്കില്‍ കൈയില്‍ വച്ചാല്‍ മതി' യെന്നു പറയുന്ന പൊലീസിന്റെ നാടായി. കാനം രാജേന്ദ്രന്റെ പ്രസ്താവന സമരത്തിനോ പങ്കെടുത്തവര്‍ക്കോ എതിരായി വ്യാഖ്യാനിക്കേണ്ടതില്ല. എന്നാണ് എല്‍ദോ ഏബ്രഹാം എംഎല്‍എപ്രതികരിച്ചത്.

അതുപോലെതന്നെ പൊലീസ് നടപടി ക്രൂരവും തെറ്റുമാണെന്നും. പൊലീസില്‍ ഇപ്പോഴും എല്‍ഡിഎഫ് നയം ഉള്‍ക്കൊള്ളാത്ത ഒരു വിഭാഗമുണ്ട്. ഭരണമുണ്ടെങ്കിലും പ്രതിപക്ഷത്താണെങ്കിലും ജനകീയ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വരും. അത്തരത്തില്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടല്ല പൊലീസ് സ്വീകരിച്ചതെന്നുമാണ് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായില്‍, പ്രതികരിച്ചത്.കാനം എന്താണു പറഞ്ഞതെന്നു കൃത്യമായി അറിയാതെ പ്രതികരിക്കാനില്ല. എന്നായിരുന്നു എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, പ്രതികരിച്ചത് കാനം ഇന്നു കൊച്ചിയില്‍ വരുന്നുണ്ടെന്നും. ജില്ലാ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കും. അവിടെ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിക്കാമെന്നും അദേഹം പറഞ്ഞിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends