Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വയനാട് അമ്പലവയലില്‍ നടന്ന സദാചാര ഗുണ്ടായിസം വൃത്തികെട്ട ക്രൂരമായ ഗുണ്ടായിസം; സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് സോഷ്യല്‍ മീഡിയ

26 JULY 2019 10:02 AM IST
മലയാളി വാര്‍ത്ത

വയനാട് അമ്പലവയലില്‍ നടന്ന സദാചാര ഗുണ്ടായിസത്തിന്റെ ക്രൂരമായ രീതി സോഷ്യല്‍ മീഡയ മുഴുവന്‍ ചര്‍ച്ചയായിരുന്നു. മര്‍ദകനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണ എന്നതരത്തിലാണ് വിമര്‍ശനങ്ങളുടെ പോക്ക് തന്നെ. ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത് തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിക്കും സുഹൃത്തിനുമാണ്. യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ട അന്വേഷണ സംഘം അക്രമത്തിന്റെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാളെ യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കും. മാധ്യമങ്ങളില്‍ പുറത്തുവന്നതിലും വലിയ അക്രമണമാണ് ഇവര്‍ക്ക് നേരെയുണ്ടായതെന്നാണ് യുവതി ഫോണില്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ഊട്ടി സ്വദേശിയായിരുന്നു യുവതിക്കൊപ്പമുണ്ടായിരുന്നത്. സദാചാരണ ഗുണ്ടായിസമാണ് അമ്പലവയലില്‍ ഇവര്‍ക്കെതിരെ നടന്നത്. നടുറോഡില്‍ വെച്ച് തല്ലിച്ചതക്കുന്നതിന് മുമ്പ് പ്രതി സജീവാനന്ദന്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോഡ്ജ് ഉടമയുടെ സുഹൃത്തായ ഇയാള്‍ പലപ്പോഴും ഈ ലോഡ്ജില്‍ എത്തിയിരുന്നു. ശല്ല്യം സഹിക്കാനാകാതെ തമിഴ്നാട് സ്വദേശികള്‍ ലോഡ്ജ് വിട്ട് ഇറങ്ങുകയായിരുന്നു. എന്നാല്‍ പ്രതി ഇവരെ വിടാതെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതിക്കായി കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രദേശിക കോണ്‍ഗ്രസ് നേതാവായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫിലാണുള്ളത്. പ്രതി കര്‍ണാടകയിലേക്ക് കടന്നതായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

അമ്പലവയല്‍ ടൗണില്‍വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് സജീവാനന്ദന്‍ തമിഴ്നാട് സ്വദേശികളെ മര്‍ധിച്ചത്. യുവാവിനെ അടിച്ച് വീഴ്ത്തി പ്രതി ഇത് ചോദ്യം ചെയ്ത യുവതിയെ കരണത്തടിക്കുകരയായിരുന്നു. നോക്കിനിന്ന നാട്ടുകാര്‍ വീഡിയോ പിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വലിയ വാര്‍ത്തയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്കും യുവാവിനും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. യുവതിയും യുവാവും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കവെ പ്രതി സജീവാനന്ദന്‍ മുറിയില്‍ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. എതിര്‍ത്തതോടെ അയാള്‍ ബഹളമുണ്ടാക്കി. ഇതോടെ ഇരുവരെയും പുറത്താക്കണമെന്ന് സജീവാനന്ദന്‍ ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെട്ടു.

പ്രശ്നമുണ്ടാകുമെന്ന് കരുതി ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. ലോഡ്ജില്‍നിന്ന് ഇറങ്ങിയ ഇവരെ പിന്തുടര്‍ന്ന സജീവാനന്ദന്‍ പിന്നീട് അക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സജീവാനന്ദനുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends