Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എല്ലാവര്‍ക്കും പാഠമായി... അയ്യപ്പനേയും ഹൈന്ദവ വിശ്വാസങ്ങളേയും അപമാനിച്ച് മാഗസിനിറക്കിയ മാര്‍ അത്തനേഷ്യസ് കോളേജ് പുലിവാല്‍ പിടിച്ചു; ഹൈന്ദവരുടെ പ്രതിഷേധം ശക്തമായപ്പോള്‍ ക്രൈസ്തവ മനേജ്‌മെന്റ് വിറച്ച് മാഗസിന്‍ പിന്‍വലിച്ചു; മാഗസിന്‍ കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തത്

26 JULY 2019 10:10 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം ഒരിക്കല്‍ കൂടി ചാര്‍ച്ചയാകുകയായിരുന്നു കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് മാഗസിനിലൂടെ. ഹൈന്ദവ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവരെ നവോത്ഥാന നായകരായി പ്രഖ്യാപിക്കുന്ന വിധത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പുറത്തിറക്കിയ മാഗസിന്‍ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പിന്‍വലിച്ചത്. കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാലാണ് മാഗസിന്‍ പിന്‍വലിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മാഗസിന്‍ പുറത്തിറങ്ങിയതോടെ ഇതിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗതെത്തിയിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് മാഗസിന്‍ പിന്‍വലിക്കുന്ന പ്രഖ്യാപനമുണ്ടായത്. 

വിവാദമായ സാഹചര്യത്തില്‍ ഇത് പിന്‍വലിച്ച്, ഇത്തരം പ്രവര്‍ത്തിക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. അതേസമയം മാഗസിന്‍ പുറത്തിറങ്ങിയതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രിന്‍സിപ്പാള്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 

'ആന കേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസിനില്‍ ഹൈന്ദവ വിശ്വസത്തെയും ശബരിമല ആചാരങ്ങളെയും അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങള്‍ മാഗസീനില്‍ ഉണ്ടായിരുന്നു. പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നു. വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവരെ നവോത്ഥാന നായകര്‍ എന്ന വിധത്തിലും ഇതില്‍ ചിത്രികരിച്ചിരുന്നു. 

ശബരിമല വിധി തുറന്നിടുന്നത് എന്ന ലേഖനത്തില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ അവിടെ ദുരാചാങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപാദിക്കുന്നുണ്ട്.

അതേസമയം ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍. 

ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് മാര്‍ അത്തനേഷ്യസ് കോളേജ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മാഗസിനിലൂടെ പ്രതിപാദിച്ചിരുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ ആചാര ലംഘനം നടത്തിയ കനക ദുര്‍ഗ്ഗയേയും ബിന്ദു അമ്മിണിയേയും ആധുനിക നവോത്ഥാന നായികമാര്‍ എന്ന് ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ വിഷം തുപ്പുകയാണ്. മാസിക പിന്‍വലിക്കുക, കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി നാളെ കോളേജിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാഗസിന്റെ പകര്‍പ്പ് ലഭിച്ചശേഷം പോലീസില്‍ പരാതി നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശശികല ടീച്ചര്‍ അറിയിച്ചു.

ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ വ്യക്തമാകുന്നത് കോളേജ് മാഗസിന്‍ പുറത്തിറക്കിയവരുടെ ഹിന്ദുവിരുദ്ധ അജണ്ടയാണ്.കോളേജ് പുറത്തിറക്കിയ 'ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന മാഗസിനിലാണ് ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും 'നവോഥാന നായികമാര്‍' ആയി വിശേഷിപ്പിച്ചിരിക്കുന്നത്. മാഗസിനില്‍ ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്തിയ 'മീശ' എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുണ്ട്. 

എന്നാല്‍, ഇതൊന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന തൊടുന്യായമാണ് െ്രെകസ്തവ സഭാ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജ് സ്വീകരിച്ചത്. അതിന് പിന്നാലെ ശക്തമായ പ്രതിഷേധം വന്നതോടെയാണ് മാഗസിന്‍ പിന്‍വലിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends