Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പെരുമ്പാവൂർ നിസാര്‍ അലി ആള് ചില്ലറക്കാരനല്ല!! രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനായ ഈ മലയാളിയുടെ വാർഷിക സമ്പാദനം 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം; കണ്ണ് തള്ളി കേരളപോലീസ്

26 JULY 2019 01:14 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനാണ്‌ പെരുമ്ബാവൂര്‍ സ്വദേശി നിസാറെന്ന്‌ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ മുതല്‍ ഒരുവര്‍ഷംകൊണ്ട്‌ 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം നിസാര്‍ ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ ഇറക്കുമതി ചെയ്‌തെന്നു ഡി.ആര്‍.ഐ. കണ്ടെത്തിയിട്ടുണ്ട്‌. ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍ ശരിവച്ച സുപ്രീം കോടതി, നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍വച്ച നടപടിയും ശരിവച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 110 കിലോ സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ അലിയാറിലേക്കെത്തിയത്‌. ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തത്‌ നിസാറാണെന്നു കൂട്ടുപ്രതി അരവിന്ദ്‌ കുമാര്‍ ഡി.ആര്‍.ഐയ്‌ക്കു നല്‍കിയ മൊഴിയാണ്‌ നിര്‍ണായകമായത്‌.

നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള പെരുമ്ബാവൂരിലെ സ്‌ഥാപനങ്ങളിലും വീടുകളിലും മുംബൈയില്‍നിന്നുള്ള ഡി.ആര്‍.ഐ. അധികൃതര്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. ദുബായില്‍ ബിസിനസ്‌ ആണെന്നാണ്‌ പെരുമ്ബാവൂരിലുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും നിസാര്‍ ധരിപ്പിച്ചിരുന്നത്‌. നിസാര്‍ അനധികൃതമായി ഇറക്കിയ സ്വര്‍ണം രാജ്യത്തെ വിവിധ ജുവലറികള്‍ക്കും മറ്റും വിതരണം ചെയ്‌തിട്ടുണ്ടെന്നും ഡി.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍നിന്ന്‌ 110 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ 80 കിലോ കേരളത്തിലേക്കു കൊണ്ടുവന്നതായി ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിരുന്നു. ഒരു ലോറിയിലാണ്‌ 80 കിലോ സ്വര്‍ണം കേരളത്തിലെത്തിച്ചത്‌.

കോഴിക്കോട്‌ കല്ലായിയില്‍വച്ച്‌ സ്വര്‍ണം കൈമാറിയെന്നാണ്‌ ഡി.ആര്‍.ഐയ്‌ക്കു ലഭിച്ച വിവരം. എന്നാല്‍ ഇതിന്റെ തുടരന്വേഷണം വഴിമുട്ടി. കല്ലായിയില്‍ കൈമാറിയ സ്വര്‍ണം നിസാറിന്റെ കൂട്ടാളിയാണ്‌ കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ സ്വര്‍ണം എങ്ങോട്ടുപോയെന്ന്‌ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 2015 ലാണ്‌ നിസാര്‍ അലിയാരുടെ സാമ്ബത്തിക വളര്‍ച്ച തുടങ്ങിയത്‌. 110 കിലോ സ്വര്‍ണവുമായി മുംബൈയില്‍ രണ്ടുപേരെ ഡി.ആര്‍.ഐ. പിടികൂടിയതോടെയാണ്‌ അന്വേഷണം കേരളത്തിലേക്കു നീണ്ടത്‌. പിടിയിലായ പ്രതികള്‍ നിസാറിനെതിരേ മൊഴി നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞമാസം പെരുമ്ബാവൂരില്‍, നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള വീടുകളിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടത്തി. ഇതിന്‌ ശേഷം നടത്തിയ അന്വേഷണത്തിലാണ്‌ 3300 കിലോ സ്വര്‍ണം ഇരുമ്ബ്‌ സ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ ഇറക്കുമതി ചെയ്‌തെന്ന്‌ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ കോഫെപോസ നിയമപ്രകാരം നിസറിനെ കരുതല്‍ തടങ്കലില്‍ വച്ചു. ഇതിനെതിരേ നിസാര്‍ അപ്പീല്‍ നല്‍കി. ഇയാള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്‌ അഡ്വ. മുകുള്‍ റോത്തഗിയായിരുന്നു.

പെരുമ്ബാവൂരില്‍ നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള കമ്ബനികളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തും. നോട്ട്‌ നിരോധനത്തിനുശേഷം നടത്തിയ ഇടപാടുകളാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌. നിസാറിന്റെ കമ്ബനികളുടെ പേരില്‍ ഒട്ടേറെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ച വിവരം. അല്‍റാംസ്‌ മെറ്റല്‍ സ്‌ക്രാപ്പ്‌, ബ്ലൂസീ മെറ്റല്‍ എന്നീ കമ്ബനികള്‍ ഉപയോഗിച്ച്‌ ഇറക്കുമതി ലൈസന്‍സ്‌ നേടിയെടുക്കുകയും ഈ കമ്ബനികളിലേക്ക്‌ ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയുമായിരുന്നെന്നാണ്‌ കണ്ടെത്തല്‍. ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയാണ്‌ പ്രധാനമായും സ്വര്‍ണം ഇറക്കുമതി ചെയ്‌തിരുന്നത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends