Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അമ്പൂരി കൊലപാതകം കുഴി നേരത്തെ തയാറാക്കിയിരുന്നു; വീട്ടിനുള്ളില്‍ വച്ച് കഴുത്തു ഞെരിച്ചു  കൊന്നു; കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടുവെന്ന് അഖിലേഷ്; അഖിലേഷ് നായരെ കസ്റ്റഡിയില്‍ കിട്ടാന്‍ ശ്രമം ഊര്‍ജിതമാക്കി പൊലീസ്

26 JULY 2019 10:15 AM IST
മലയാളി വാര്‍ത്ത

അമ്പൂരിയില്‍ കാമുകന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ പൂവാര്‍ പുത്തന്‍കട സ്വദേശി രാഖിയുടെ കൊലപാതകശേഷം ഡല്‍ഹിയിലെ സൈനിക ഓഫീസിലേക്ക് മടങ്ങിയ അഖിലേഷിനെ നാട്ടിലെത്തിക്കുന്നതിനായി സൈനിക ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുകഴിഞ്ഞു. അവിടെ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥല്‍ വ്യക്തമാക്കന്നത്.ഇതിനിടയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീട്ടിനുള്ളില്‍ വച്ചാണ് രാഖിമോളെ അഖിലേഷ് കഴുത്തുഞെരിച്ചു കൊന്നത്. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വീടിനു പുറത്ത് അഖിലേഷിന്റെ സുഹൃത്ത് ആദര്‍ശ് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഫുള്‍ ആക്‌സിലേറ്റര്‍ കൊടുത്ത് ഇരപ്പിച്ചുകൊണ്ടിരുന്നു. മൃതദേഹം കുഴിച്ചുമൂടാന്‍ വീടിനു പിറകില്‍ നേരത്തേ തന്നെ കുഴി തയ്യാറാക്കിയിരുന്നു. കൊലനടത്തിയ ശേഷം തങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കസ്റ്റഡിയിലുള്ള ആദര്‍ശ് പറഞ്ഞു. മൃതദേഹം അഴുകി ദുര്‍ഗന്ധം പുറത്തുവരാതിരിക്കാനും നായയോ എലിയോ കടിച്ചുവലിക്കാതിരിക്കാനും ഉപ്പ് വിതറിയെന്നും കുഴി അറിയാതിരിക്കാന്‍ സ്ഥലത്ത് കമുകിന്‍ തൈകള്‍ നട്ടെന്നും ആദര്‍ശ് വെളിപ്പെടുത്തി. മൃതദേഹത്തിന്റെ കഴുത്തെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കഴുത്തുഞെരിച്ചാണ് കൊലനടത്തിയതെന്ന മൊഴി സ്ഥിരീകരിക്കുന്നു. 

അതേസമയം കൊലയ്ക്കുമുമ്പ് ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് രാസപരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ. അഖിലേഷിന്റെ സഹോദരന്‍ രാഹുലിനെ കണ്ടെത്താനും പൊലീസ് ശ്രമം ഊര്‍ജിതമാക്കി.പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ രാഖിമോളുടെ മൃതദേഹം ഇന്നലെ ബന്ധുക്കള്‍ ഏറ്രുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.?കൊലപാതക പദ്ധതിവീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന് തടസമാകുമെന്ന് കരുതിയാണ് പൂവാര്‍ പുത്തന്‍കട ജോയി സദനത്തില്‍ രാജന്റെ മകള്‍ രാഖിമോളെ ആറുവര്‍ഷം പ്രണയിച്ച കാമുകനായ സൈനികന്‍ അഖിലേഷ് നായര്‍ ദാരുണമായി കൊലപ്പെടുത്തിയതെന്നാണ് കൂട്ടു പ്രതിയായ ആദര്‍ശിന്റെ മൊഴി. അഖിലേഷിന്റെ അയല്‍വാസിയാണ് ആദര്‍ശ്. അഖിലേഷിന്റെ ജ്യേഷ്ഠന്‍ രാഹുലുമായി ചേര്‍ന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതെന്നും ആദര്‍ശ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ജൂണ്‍ 21ന് നാലുദിവസത്തെ അവധി കഴിഞ്ഞ് വീട്ടില്‍ നിന്നു ജോലിസ്ഥലമായ എറണാകുളത്തേക്ക് പോകവേ പുതുതായി പണിയുന്ന വീട് കാണിച്ചുതരാമെന്നു പറഞ്ഞാണ് അഖിലേഷ് രാഖിമോളെ നെയ്യാറ്റിന്‍കരയിലേക്ക് വിളിച്ചുവരുത്തിയത്. 

റെയില്‍വേ സ്റ്റേഷനില്‍ കാറുമായി കാത്തുനിന്ന അഖിലേഷ് രാത്രി എട്ടരയോടെ യുവതിയുമായി വീട്ടിലെത്തി. പ്രണയത്തില്‍ നിന്നു പിന്മാറണമെന്ന് അഖിലേഷ് രാഖിയോട് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇരുവരും ഏറെ നേരം കലഹിച്ചു. തുടര്‍ന്നാണ് രാഹുലുമായി ചേര്‍ന്ന് കൊലനടത്തിയത്.? കൊലയില്‍ അവസാനിച്ച മിസ് കാള്‍വിദ്യാര്‍ത്ഥിയായിരിക്കെ ആറു വര്‍ഷം മുമ്പ് രാഖിമോളുടെ ഫോണിലേക്ക് വന്ന അഖിലേഷിന്റെ മിസ്‌കാളാണ് നാടിനെ നടുക്കിയ അരുംകൊലയില്‍ അവസാനിച്ചത്. മിസ് കാള്‍ സൗഹൃദം പ്രണയത്തിലെത്തി.രണ്ടുവര്‍ഷം മുമ്പ് മകള്‍ക്ക് വിവാഹാലോചനകള്‍ വന്നതോടെയാണ് വീട്ടുകാര്‍ ബന്ധം അറിയുന്നത്. ആദ്യം എതിര്‍ത്തെങ്കിലും പിടിവാശിക്കാരിയായ മകളുടെ ആഗ്രഹത്തിനു മുന്നില്‍ രാജന്‍ വഴങ്ങി.ഒരു വര്‍ഷം മുമ്പ് പഠനാവശ്യത്തിനാണെന്ന് പറഞ്ഞ് രാഖിമോള്‍ അച്ഛനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എവിടെയാണ് പണം അടയ്‌ക്കേണ്ടതെന്ന് അച്ഛന്‍ ചോദിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. പിന്നീട് അഖിലേഷിന് കൊടുക്കാനെന്ന് പറഞ്ഞു. അഖിലേഷ് വന്നുചോദിച്ചാല്‍ പണം തരാമെന്ന് അച്ഛന്‍ രാജന്‍ പറഞ്ഞെങ്കിലും രാഖിമോള്‍ കേട്ടില്ല. ഇതേ ചൊല്ലി വലിയ ബഹളം ഉണ്ടായി.ഓലത്താന്നി വിക്ടറി സ്‌കൂളില്‍ നിന്നു പ്ലസ് ടു പാസായ ശേഷം പരണിയം ബി.എസ്.എസില്‍ നിന്നുമാണ് സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ നേടിയത്. തുടര്‍ പഠനം ലക്ഷ്യമിട്ട് പണം സമ്പാദിക്കാനാണ് ഒന്നര വര്‍ഷം മുമ്പ് എറണാകുളത്ത് ജോലിയില്‍ പ്രവേശിച്ചത്. കാള്‍ സെന്ററിലെ ജോലി കഴിഞ്ഞ് ബാക്കി സമയം ഡിഗ്രിക്ക് പഠിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends