Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആശ്ചര്യം തന്നെ! പിണറായി വിജയനും കാനം രാജേന്ദ്രനും തമ്മില്‍ എല്‍ദോ വിഷയത്തില്‍ ഉടക്കി പിരിയുമെന്ന് കരുതിയ എല്ലാവര്‍ക്കും തെറ്റി; പത്രക്കാരെ കണ്ട കാനം പോലീസിന്റെ പക്ഷത്ത് നിന്നാണ് സംസാരിച്ചത്; പോലീസുകാര്‍ വീട്ടില്‍ പോയി തല്ലിയില്ലല്ലോ

26 JULY 2019 02:43 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും എതിരായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊട്ടിത്തെറിക്കുമെന്നാണ് എല്ലാവരും കരുതിയത്. അതിനായി പ്രതിപക്ഷവും ചാനലുകാരും പത്രക്കാരും നോക്കിയിരുന്നു. ആവശ്യത്തിന് വളവും നല്‍കി. പറയാനുള്ളത് തുറന്നടിക്കുന്ന കാനം പിണറായി വിജയനെതിരെ ആഞ്ഞടിക്കുമെന്നാണ് കരുതിയത്. സ്വന്തം എംഎല്‍എയെ തല്ലിയ പോലീസിനെ വെറുതെ വിടില്ല എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട കാനം പിണറായിയുടെ ആളായാണ് സംസാരിച്ചത്. 

സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് കാനം രാജേന്ദ്രന്‍ അടി പ്രതീക്ഷിച്ചെത്തിയ പത്രക്കാരോട് പറഞ്ഞത്. എം.എല്‍.എക്ക് മര്‍ദനമേറ്റത് സമരത്തിനിടെയാണ്. പോലീസ് ആരെയും വീട്ടില്‍ക്കയറി മര്‍ദിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

കൊച്ചിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തിലാണ് കാനത്തിന്റെ പ്രതികരണം. ലാത്തിച്ചാര്‍ജിനിടെ ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും തിരിച്ചറിഞ്ഞില്ലേ എന്നകാര്യം പോലീസുകാരോട് ചോദിക്കണം. പോലീസ് അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നകാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ എ.കെ. ബാലന്‍ സി.പി.ഐക്കെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. മന്ത്രി എ.കെ. ബാലന്‍ തന്നെ അത് നിഷേധിച്ചതാണെന്നും കാനം വ്യക്തമാക്കി.

ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റ സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കാനത്തിന് ഉറപ്പുനല്‍കിയെന്നാണ് സൂചന.

കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ളവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റിട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി മൗനം അവലംബിച്ചത് വിവാദമായിരുന്നു. എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം നേരത്തെയുള്ള പ്രതികരണം. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

അതേസമയം കാനത്തിന്റെ നിലപാടിനെതിരെ സിപിഐയില്‍ തന്നെ തര്‍ക്കമുണ്ട്. അതിനിടെ സിപിഐ മാര്‍ച്ചിനിടെ പോലീസിന്റെ മര്‍ദനമേറ്റ എല്‍ദോ ഏബ്രഹാം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഒരു എംഎല്‍എയ്ക്കും ഇങ്ങനെ വരാന്‍ പാടില്ല. അത് ഭരണപക്ഷമായിക്കൊള്ളട്ടെ പ്രതിപക്ഷമായിക്കൊള്ളട്ടെ. തന്റെ ഗതികേട് വരരുതെന്ന് എല്‍ദോ പറഞ്ഞു.

വളരെ അത്ഭുതകരമായാണ് തോന്നുന്നത്. ഇങ്ങനെ മോശം പോലീസുണ്ടോ. കൊച്ചിയിലെ അനുഭവം മാത്രമല്ല. മൂവാറ്റുപുഴയില്‍ എന്റെ മണ്ഡലത്തില്‍ മാത്രം 11 തവണ സിപിഐക്ക് പോലീസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി. എംഎല്‍എയാണെന്ന് പറഞ്ഞ് വിളിച്ചാല്‍ എംഎല്‍എയാണെങ്കില്‍ കൈയില്‍ വച്ചാ മതിയെന്ന് പറയുന്ന എസ്.ഐയും പോലീസുമൊക്കെയുണ്ട്.

ജനപ്രതിനിധികള്‍ വിളിക്കുമ്പോള്‍ നല്ല ഭാഷയില്‍ സംസാരിക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല. പോലീസ് മോശമായാല്‍ അവര്‍ തീരുമാനിച്ചിറങ്ങിയാല്‍ മറ്റെല്ലാ മേഖലയും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. 
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവേ പിണറായി വിജയന് കാനം ശക്തമായ സപ്പോര്‍ട്ട് ചെയ്തതോടെ വലിയ പ്രതിസന്ധിയാണ് മാറിക്കിട്ടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends