തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പശുത്തൊഴുത്തു വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചെങ്ങന്നൂര്‍ മാന്നാര്‍ കുരട്ടിശേരിയില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന ഓമനക്കുട്ടനാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭാര്യ ശ്രീകലയെ സഹായിക്കുന്നതിനു വേണ്ടി തൊഴുത്തില്‍ കയറിയ ഓമനക്കുട്ടനു ഷോക്കേല്‍ക്കുകയായിരുന്നു.
തൊഴുത്തിലെ ബള്‍ബില്‍ ഘടപ്പിച്ചിരുന്ന വയറില്‍നിന്നാണു ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരം വെട്ടുജോലിക്കാരനാണു മരിച്ച ഓമനക്കുട്ടന്‍. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
" fram
https://www.facebook.com/Malayalivartha






















