മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

അഞ്ചാലുംമൂട് മത്സ്യബന്ധനബോട്ട് വൃത്തിയാക്കുന്നതിനിടെ ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഗോവിന്ദപോളിഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃക്കടവൂര്‍ കുരീപ്പുഴയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്ന വര്‍ക്ക് ഷോപ്പിനു സമീപമാണ് സംഭവം. രണ്ട് ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പിനു സമീപമുള്ള അഷ്ടമുടി കായലില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.
ഇതില്‍ ഒരു ബോട്ടിന്റെ മുകള്‍ ഭാഗം വൃത്തിയാക്കിയ ശേഷം ഇറങ്ങി വരുകയായിരുന്നു ഗോവിന്ദ പോളിഷ്. ഇതിനിടെ കാല്‍വഴുതി രണ്ട് ബോട്ടുകള്‍ക്കും ഇടയിലൂടെ കായലിലേക്കു വീണു. ബോട്ടില്‍ തലയിടിച്ച ഗോവിന്ദ്, ബോധരഹിതനായതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിപ്പോയി. തുടര്‍ന്ന് കൊല്ലത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തി കരയ്‌ക്കെത്തിച്ചു. ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























