Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി

08 SEPTEMBER 2026 11:16 PM IST
മലയാളി വാര്‍ത്ത

മലേഷ്യയില്‍ മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബോര്‍ണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.

സറാവാക്കിലെ ലോങ് ലെല്ലാങ്ങ് ഷോര്‍ട്ട് ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനത്താവളത്തിന് സമീപം അപകടമുണ്ടായതായി വൈകുന്നേരത്തോടെ വിവരം ലഭിച്ചെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മലേഷ്യന്‍ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൈലറ്റും ആരോഗ്യവകുപ്പിലെ നാല് ജീവനക്കാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് മലേഷ്യന്‍ ആരോഗ്യമന്ത്രി ദുല്‍കിഫ്‌ളി അഹമ്മദ് അറിയിച്ചു. ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരാണ് ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ഉള്‍പ്പെട്ടിരുന്നത്.

ഉള്‍ഗ്രാമങ്ങളില്‍ മെഡിക്കല്‍ സേവനം, അടിയന്തര ചികിത്സ, രോഗികളുടെ ഗതാഗതം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഉപയോഗിക്കുന്ന സംവിധാനമാണ് 'ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ്'. അപകടത്തില്‍പ്പെട്ടവരുടെ നിലവിലെ സ്ഥിതിയും അപകടത്തിന്റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിരക്ഷാസേനയും മെഡിക്കല്‍ അധികൃതരും ഉള്‍പ്പെടെയുള്ളസംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലുംതുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (27 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (34 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (48 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends