വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍

വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭ പദ്ധതിയില്‍ വായ്പ തുകയുടെ സബ്‌സിഡി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എല്‍. ബിന്ദു (47) ആണ് അറസ്റ്റിലായത്. നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പട്ടികജാതി വിഭാഗത്തിലെ സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ശേഷം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഫണ്ട് തട്ടിയെടുത്തത്. 8ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























