Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചീറിപ്പാഞ്ഞ് വന്ന സ്വകാര്യബസ് തലകീഴായി മറിഞ്ഞ് ഒരു സ്ത്രീക്കും ഡ്രൈവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവഗുരുതരമാണ്

26 JULY 2019 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ചീറിപ്പാഞ്ഞ് വന്ന സ്വകാര്യബസ് തലകീഴായി മറിഞ്ഞ് ഒരു സ്ത്രീക്കും ഡ്രൈവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45തോടെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ആക്‌ട്രോസ് ബസാണ് അപകടത്തില്‍പെട്ടത്. തൊണ്ടയാട് ജങ്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകെ ഇടിച്ചാണ് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇടിച്ച് മറിയും മുമ്പ് റോഡിന് എതിര്‍ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലും ബസിടിച്ചു. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വിവിധ ആശുപത്രികളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ബസില്‍ നിന്നൊഴുകിയ ഓയിലും ഡീസലും റോഡില്‍ പരന്നൊഴുകയതിനാല്‍ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടു. കോഴിക്കോട് ഭാഗത്ത് നിന്നും മെഡിക്കല്‍കോളജ് ഭാഗത്തേക്കുള്ള സിഗ്‌നല്‍ തെളിഞ്ഞതിനാല്‍ അപകടം നടന്ന റോഡില്‍ കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നില്ല. വാഹനങ്ങള്‍ വരുമ്പോഴായിരുന്നു ബസ് നിയന്ത്രണം വിട്ടു മറുഭാഗത്തെ റോഡിലേക്കു കടന്നതെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. 

രണ്ടുവര്‍ഷം മുമ്പ് ജൂണ്‍ 20 ന് ഇതേ സ്ഥലത്ത് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് തൊണ്ടയാട് ബസ് മറിഞ്ഞ് 23 പേര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബസ് ഇലക്ട്ിക് പേസ്റ്റിലിടിച്ചാണ് അന്ന് മറിഞ്ഞത്. .എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അന്നും തൊണ്ടയാട് ജംക്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍ പാഞ്ഞു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറിയ ബസ് തൊട്ടടുത്ത റോഡിലേക്ക് കടന്ന് മരത്തില്‍ ഇടിച്ചാണ് മറിഞ്ഞത്. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. ബസുകളുടെ അമിത വേഗമാണ് അന്നത്തെയും ഇന്നത്തെയും അപകടങ്ങള്‍ക്ക് വഴിവെച്ചത്. പലതവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ സ്വകാര്യബസുകളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

സ്‌കൂള്‍ തുറക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഇതിന് മുന്‍കരുതലായി ബോധവല്‍ക്കരണവും മറ്റും എല്ലാവര്‍ഷവും നടത്താറുണ്ടെങ്കിലും ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ ആവേശം ഇല്ലാതാകും. സ്വകാര്യബസുകളുടെ മത്സയോട്ടത്തെ കുറിച്ച് വ്യാപകമായ പരാതിയാണുള്ളത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ മത്സരയോട്ടം വ്യാപകമായിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends