പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ്മ അന്തരിച്ചു

പ്രശസ്ത കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ്മ അന്തരിച്ചു. അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രയിൽ വച്ചായിരുന്നു. 89 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട് . എഴുത്തച്ചൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. അമേരിക്കയിലുള്ള മകൻ വന്ന ശേഷം തിങ്കളാഴ്ചയായിരിക്കും സംസക്കാര ചടങ്ങുകൾ നടക്കുക.
തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനു ശേഷം വിരമിച്ചു. ആധുനിക കവിതയുടെ തുടക്കകാരിൽ ഒരാളാണ് അദ്ദേഹം. ആറ്റൂർ രവി വർമ്മയുടെ കവിതകൾ എന്ന സമാഹാരത്തിനാണ് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്സ്‌ക്കാരം കിട്ടിയത്.
https://www.facebook.com/Malayalivartha






















