ഐജി ഓഫീസ് മാര്‍ച്ചിനിടെ മർദ്ദനമേറ്റ എല്‍ദോ എബ്രഹാം എം എല്‍ എയുൾപ്പടെയുള്ളവരുടെ മൊഴികള്‍ രേഖരിച്ചു:- ജില്ലാ കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും

എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കളെ ഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് മര്‍ദ്ദിച്ച വിഷയത്തില്‍ അന്വേഷണം നടത്തുന്ന എറണാകുളം കളക്ടര്‍ എസ്.സുഹാസ് തിങ്കളാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മര്‍ദ്ദനമേറ്റ എല്‍ദോ എബ്രഹാം എം എല്‍ എ , സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, ജില്ലയിലെ മറ്റ് സിപിഐ നേതാക്കള്‍ എന്നിവരുടെ മൊഴികള്‍ കളക്ടര്‍ രേഖരിച്ചു . ഇവ പരിശോധിച്ച് പോലീസുകാരുടെ വിശദീകരണം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . അതേസമയം വിഷയത്തില്‍ സിപിഐ രണ്ടു തട്ടിലാണ് നില്‍ക്കുന്നത് . പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം . ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ടായി. ഇന്ന് ചേര്‍ന്ന എറണാകുളം ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ കാനത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
https://www.facebook.com/Malayalivartha






















