Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രോഗബാധിതനായി വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ

26 JULY 2019 05:33 PM IST
മലയാളി വാര്‍ത്ത

രോഗബാധിതനായി വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), വാഴയില്‍ കെ.വിനീഷ് (25), പി.കെ.ഷൈജേഷ് (28) എന്നിവര്‍ക്കാണ് ജീവപര്യന്തം. രണ്ടും ഏഴും പ്രതികളായ കെ.വിജേഷ്, ചാലി വീട്ടില്‍ സി.ഷബിന്‍ എന്നിവരെ കോടതി വെറുതെ വിട്ടു. ബിജെപി പ്രവര്‍ത്തകന്‍ തലശ്ശേരി ഇല്ലത്തുതാഴെയിലെ സൗപര്‍ണികയില്‍ കെ.വി.സുരേന്ദ്രനെയാണ് (62) വെട്ടിക്കൊലപ്പെടുത്തിയത്. 2008 മാര്‍ച്ച് ഏഴിനായിരുന്നു കൊലപാതകം നടന്നത്. സുരേന്ദ്രന്റ ഭാര്യ സൗമ്യയാണ് കേസിലെ ഏക ദൃക്‌സാക്ഷി.

തടവിന് പുറമേ പിഴയായി 110000 രൂപ ഒടുക്കണം. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദാണ് വിധി പ്രസ്ഥാവിച്ചത്. വീട്ടിനകത്ത് മാരകായുധങ്ങളുമായി ഇരച്ചെത്തിയ പ്രതികള്‍ സുരേന്ദ്രനെവെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്ന സുരേന്ദ്രന്‍ അസുഖ ബാധിതനായി വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരില്‍ ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം നടത്തിയ കൂട്ടക്കൊലപാതകങ്ങളുടെ ഭാഗമായാണ് സുരേന്ദ്രനെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു. 

കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും ആര്‍എസ്എസും തമ്മില്‍ അക്രമം പതിവാണ്. 2018 ജനുവരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകനായ കണ്ണവം സ്വദേശി ശ്യാം പ്രസാദിനെ (24)വെട്ടികൊലപ്പെടുത്തിയിരുന്നു. കാക്കയംങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു. ബൈക്കില്‍ കോളേജില്‍ നിന്ന് മടങ്ങവേ കൊമ്മേരി വച്ച് കാറിലെത്തിയ മുഖമൂടിസംഘം ശ്യാംജിത്തിനെ ഇടിച്ചുവീഴ്ത്ത്തുകയായിരുന്നു. വെട്ടു കൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം ഇവരെ ആയുധം കാണിച്ചു വിരട്ടിയോടിച്ചു. പിന്നീട് കാറില്‍ത്തന്നെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാംപ്രസാദ് മരിച്ചു. കണ്ണവം പതിനേഴാം മൈല്‍ വിദ്യാര്‍ത്ഥി ശാഖാ മുഖ്യ ശിക്ഷകായിരുന്നു ശ്യാംപ്രസാദ്.

മുഖ്യമന്ത്രി പിണറായി അധാകാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകനായ പിണറായി സ്വദേശി രമിത്ത് ആണ് കൊല്ലപ്പെട്ടത്. പിണറായി ടൗണില്‍ പെട്രോള്‍ പമ്പിനു സമീപത്തു വെച്ചാണ് ഒരു സംഘം ആളുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ സിപിഐഎം പ്രവര്‍ത്തകന്‍ എം മോഹന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ എം മോഹന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കൂത്തുപറമ്പ് മേഖലയില്‍ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. പ്രദേശത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചിരുന്നു. അതിനിടെയായിരുന്നു കൊലപാതകം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends