Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാഹുല്‍ കഴുത്തു ഞെരിച്ചു.. താലികെട്ടിയ കൈകള്‍കൊണ്ട് അഖില്‍ കയര്‍ വലിച്ചുമുറുക്കി!! എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടീ..' അമ്ബൂരിയില്‍ രാഖിമോളെ കൊന്നുകുഴിച്ചുമൂടിയ സംഭവം ഇങ്ങനെ...

27 JULY 2019 09:20 AM IST
മലയാളി വാര്‍ത്ത

അഖിലും രാഖിമോളും ആറുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും രാഖിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നു തന്നോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നെന്നുമാണ്‌ പോലീസ്‌ പിടിയിലായ മൂന്നാം പ്രതി ആദര്‍ശിന്റെ മൊഴി. ആദര്‍ശ്‌ ഇപ്പോള്‍ റിമാന്‍ഡിലാണ്‌. കാണാതായ ദിവസം വൈകിട്ട്‌ രാഖി നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയിട്ടുണ്ട്‌. രാഖിയുടെ സിംകാര്‍ഡ്‌ അഖില്‍ വാങ്ങിനല്‍കിയ മറ്റൊരു മെബൈല്‍ ഫോണില്‍ ഇട്ടാണു വിളിച്ചിരുന്നത്‌. ഈ മൊബൈലും അമ്ബൂരിയിലെ വീട്ടുവളപ്പില്‍നിന്ന്‌ ഉപേക്ഷിച്ച നിലയില്‍ കിട്ടി. അമ്ബൂരിയില്‍ കൊന്നുകുഴിച്ചുമൂടിയ രാഖിമോളെ ഒന്നാം പ്രതി അഖില്‍ ഫെബ്രുവരി 15-നു വിവാഹം കഴിച്ചതാണെന്ന്‌ പോലീസ്‌. മൃതദേഹത്തില്‍നിന്നു താലി കണ്ടെത്തിയിരുന്നെന്നും അന്തിയൂര്‍കോണത്തുള്ള മറ്റാരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്‌ചയിതിനെ രാഖി എതിര്‍ത്തതാണ്‌ കൊലപാതകത്തിലേക്കു നയിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ്‌ വ്യക്‌തമാക്കുന്നു.

പട്ടാളത്തിലെ ഡ്രൈവര്‍ കം മെക്കാനിക്കായ അഖില്‍ വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ്‌ രാഖിമോളുടെ കഴുത്തില്‍ താലിചാര്‍ത്തിയത്‌. തുടര്‍ന്ന്‌ ഭാര്യാഭര്‍ത്താക്കന്മാരെപോലെ ജീവിച്ചു. അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്‌ചയിച്ചെന്നറിഞ്ഞതോടെ രാഖിമോള്‍ പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതോടെ അഖിലിനും സഹോദരനും പകയായി. മേയ്‌ അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന്‌ അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി അഖിലും സഹോദരന്‍ രാഹുലും ഇവരുടെ സുഹൃത്ത്‌ ആദര്‍ശും ഗൂഢാലോചന നടത്തി. തുടര്‍ന്ന്‌ വീടിന്റെ വടക്കുകിഴക്ക്‌ ഭാഗത്ത്‌ കുഴിയെടുത്തു. മൃതദേഹം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചു. പുതുതായി വയ്‌ക്കുന്ന വീട്‌ കാണിക്കാം എന്നു പറഞ്ഞ്‌ രാഖിമോളെ 21-ന്‌ നെയ്യാറ്റിന്‍കര ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു സുഹൃത്തിന്റെ കാറില്‍ അമ്ബൂരിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌ അഖിലാണ്‌. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ സഹോദരന്‍ രാഹുലും സുഹൃത്ത്‌ ആദര്‍ശും അടുത്തേക്കു വന്നു. രാഹുല്‍ പിന്നിലെ സീറ്റിലേക്കു കയറി എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി എന്ന് ആക്രോശിച്ചു കൊണ്ട് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച്‌ ശ്വാസം മുട്ടിച്ചത്. കഴുത്തു ഞെരിച്ച്‌ ബോധരഹിതയാക്കി.

ശബ്‌ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഈ സമയം അഖില്‍ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ ഇരപ്പിച്ചു. പിന്നീട്‌ അഖില്‍ ഡ്രൈവിങ്‌ സീറ്റില്‍നിന്ന്‌ ഇറങ്ങി കയര്‍കൊണ്ട്‌ രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. രാഹുലും അഖിലും ചേര്‍ന്ന്‌ കയര്‍ വലിച്ചുമുറുക്കി രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലയ്‌ക്കുശേഷം മൂവരും ചേര്‍ന്ന്‌ വസ്‌ത്രങ്ങള്‍ മാറ്റി രാഖിയെ നേരത്തെ തയാറാക്കിയ കുഴിയിലിട്ടശേഷം ഉപ്പിട്ടു മൂടി. ഇതിനു മുകളില്‍ കമുകിന്റെ തൈ നട്ടു. പിന്നീട്‌ രാഖിയുടെ വസ്‌ത്രങ്ങള്‍ തീവച്ചുനശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഖിലും രാഹുലും ഒളിവിലാണ്‌. അഖിലിനെ തേടി പൊഴിയൂര്‍ എസ്‌.ഐ. പ്രസാദിന്റെ നേതൃത്വത്തില്‍ അനേ്വഷണസംഘം ഡല്‍ഹിക്കു തിരിച്ചതായി നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (6 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (9 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (9 hours ago)

പിണറായി രാജി വയ്ക്കും..?!  (9 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends