Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

നിലവിളിച്ച് പ്രസിഡന്റ്... ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് തോറ്റതിന് 62 ലക്ഷം രൂപ ആവശ്യപ്പെട്ട് വക്കീലായ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി; ഭക്തരുടെ കാണിക്കയില്‍ നിന്നും ഇത്രയധികം തുക നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം

31 JULY 2019 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഒരിടവേളയ്ക്ക് ശേഷം ശബരിമല യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ശബരിമലയ്ക്ക് വേണ്ടി വാദിച്ച് തോറ്റ കേസിലെ ഫീസിനെ ചൊല്ലിയാണ് തര്‍ക്കം വന്നത്. ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് സിങ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ കേസ് വാദിച്ച സ്ഥിതിക്ക് ഭീമമായ ഫീസില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. ശബരിമലയിലെ വരുമാനം കുറഞ്ഞതടക്കം ചൂണ്ടിക്കാട്ടി സിംഗ്‌വിയോട് ഇളവ് തേടും. 

ശബരിമല യുവതീ പ്രവേശനക്കേസ് മോഹന്‍ പരാശരനെയോ, ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച അഭിഭാഷക ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പ്പിക്കുകയായിരുന്നു.

അതേസമയം ഭക്തരുടെ കാണിക്കയെടുത്ത് ഇത്രയും തുക തോറ്റ വക്കീലിന് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കെതിരായി എടുക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് കാണിക്കയിടരുതെന്ന നിര്‍ദേശവും അവര്‍ നല്‍കിയിരുന്നു. അതിന് പിന്നാലെ ശബരിമലയില്‍ വലിയ വരുമാന കുറവുണ്ടായി. 

കാണിക്ക വരുമാനം കുറഞ്ഞതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ആശ്വാസമായി സര്‍ക്കാര്‍ സഹായമായി 30 കോടി രൂപയാണ് അടുത്തിടെ അനുവദിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയുടെ ആദ്യ ഗഡുവാണിത്. പണം സ്വീകരിക്കുന്നതിന് ബോര്‍ഡിന്റെ ആവശ്യങ്ങള്‍ സൂചിപ്പിച്ചുള്ള ബോര്‍ഡ് ധനകാര്യ ഓഫീസറുടെ കത്ത് ധനകാര്യവകുപ്പിന് കൈമാറി. ബജറ്റ് വിഹിതം സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയാതെവന്നതിനാല്‍ ബോര്‍ഡ് കത്ത് നല്‍കാതെ പണം കാത്തിരിക്കുകയായിരുന്നു. ഈ അപാകം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ജൂലായ് ആദ്യമാണ് കത്ത് കൈമാറിയത്.

ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുപോലും പണം ഇല്ലാതെ വരുന്ന സാഹചര്യത്തിലേക്ക് ബോര്‍ഡ് നീങ്ങുകയായിരുന്നു. 25 കോടി രൂപയാണ് ഒരു മാസം പെന്‍ഷന്‍, ശമ്പളം എന്നിവയ്ക്ക് വേണ്ടത്. 1200 കോടി രൂപ ബോര്‍ഡിന്റെ സ്ഥിരം സാമ്പത്തിക ആസ്തിയായി ഉണ്ട്. ഇതിന്റെ പലിശയാണ് കാര്യങ്ങള്‍ നടത്താനായി ഉപയോഗിക്കുന്നത്. ഇതില്‍ 800 കോടി രൂപയും പെന്‍ഷന്‍ നല്‍കാനുള്ള കരുതല്‍ ധനമാണ്. യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകള്‍ കാണിക്ക ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ശബരിമല വരുമാനം ഇടിഞ്ഞു. മുന്‍ സീസണെ അപേക്ഷിച്ച് 98 കോടി രൂപയുടെ കുറവാണുണ്ടായത്. മറ്റ് ഗ്രൂപ്പുകളുടെ പരിധിയിലും വലിയ വരുമാനനഷ്ടം ഉണ്ടായി. പോയ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം 3.77 കോടിയാണ് കുറവ് വന്നത്.

ഇങ്ങനെ വല്ലാത്തൊരു പ്രതിസന്ധിയിലായ ഘട്ടത്തിലാണ് വക്കീല്‍ ഫീസ് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് വരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വച്ച വക്കീലായതിനാല്‍ കോണ്‍ഗ്രസുകാരും പ്രതിരോധത്തിലാകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (16 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (34 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (51 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends