Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സഹിക്കാന്‍ പറ്റുന്നില്ല... വി.എസ്. അച്യുതാനന്ദന്റെ സഹായികള്‍ക്കു മുഖ്യമന്ത്രി ഇടപെട്ട് യാത്രാച്ചെലവ് നിഷേധിച്ചതിന് പിന്നാലെ ഋഷിരാജ് സിങ്ങിന്റെ ഔദ്യോഗിക യാത്രയ്ക്ക് അനുമതിയില്ല; മുന്‍കൂര്‍ അനുമതി വാങ്ങാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിന് പോയി 

31 JULY 2019 10:13 AM IST
മലയാളി വാര്‍ത്ത
വി.എസ്. അച്യുതാനന്ദനെ പൂട്ടിയതിന് പിന്നാലെ ഋഷിരാജ് സിങ്ങിനും കുരുക്കുമുറുക്കി സര്‍ക്കാര്‍. വി.എസ്. അച്യുതാനന്ദന്റെ സഹായികള്‍ക്കു യാത്ര ചെലവ് നിഷേധിച്ചതിന് പിന്നാലെ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിനും അതുപോലെ യാത്രയ്ക്ക് അനുമതി നല്‍കിയില്ല. അങ്ങനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍പരിശോധന നടത്തി, ടി.പി. കേസ് പ്രതികളെ പൂജപ്പുരയ്ക്കു പറപ്പിച്ച ഡി.ജി.പി. ഋഷിരാജ് സിങ്ങും സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നുവെന്നാണ് വിലയിരുത്തല്‍. ഔദ്യോഗികാവശ്യത്തിനായി ഡല്‍ഹിയില്‍ പോയിവന്ന ഋഷിരാജിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി യാത്രാനുമതി നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു നടപടി. സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ സഹായികള്‍ക്കു മുഖ്യമന്ത്രി ഇടപെട്ട് യാത്രാച്ചെലവ് നിഷേധിച്ചതും വിവാദമായിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡി.ജി.പി. നടത്തിയ ഡല്‍ഹി യാത്ര ഔദ്യോഗിക ചട്ടലംഘനമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കഴിഞ്ഞ ജൂണ്‍ 14നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനാണു ഋഷിരാജ് ഡല്‍ഹിക്കു പോയത്. 

യാത്രയ്ക്ക് അദ്ദേഹം അനുമതി തേടിയിരുന്നെങ്കിലും തീരുമാനമാകുന്നതിനു മുമ്പ് ഡല്‍ഹിക്കു പറന്നതാണു സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ യാത്ര റദ്ദാക്കാന്‍ ഋഷിരാജും തയാറായില്ല. യോഗത്തില്‍ പങ്കെടുത്ത് തിരികെ തിരുവനന്തപുരത്തെത്തിയപ്പോഴാണു സര്‍ക്കാര്‍ അനുമതി വെട്ടിയവിവരം അറിഞ്ഞത്. 

പങ്കെടുത്തത് ഔദ്യോഗിക പരിപാടിയിലാണെങ്കിലും യാത്രാച്ചെലവ് സര്‍ക്കാരിനു നിഷേധിക്കാം. അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്നതിന്റെ പേരില്‍ ഡി.ജി.പിക്കെതിരേ നടപടിയെടുക്കാനും കഴിയും. ഋഷിരാജിന്റെ യാത്ര ചട്ടപ്രകാരമല്ലാത്തതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

കണ്ണൂര്‍ ജയിലില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തുകയും ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും ചെയ്തതോടെയാണു ഋഷിരാജ് സര്‍ക്കാരിന് അനഭിമതനായത്. രാജ്കുമാര്‍ കസ്റ്റഡി മരണക്കേസിലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അദ്ദേഹം കര്‍ശനനടപടി സ്വീകരിച്ചു. ഈ കേസില്‍ ആരോപണവിധേയനായ ഇടുക്കി മുന്‍ എസ്.പി: കെ.ബി. വേണുഗോപാല്‍ തന്നെ സല്യൂട്ട് ചെയ്തില്ലെന്നാരോപിച്ച് മാസങ്ങള്‍ക്കുമുമ്പ് ഋഷിരാജ് പരാതിപ്പെട്ടിരുന്നു.

തടവുകാരില്‍ നിന്ന് ലഹരിമരുന്നും ആയുധങ്ങളും മൊബൈല്‍ഫോണുകളും പവര്‍ബാങ്കുകളും വന്‍തോതില്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ജയിലുകളില്‍ ഋഷിരാജ് സിങ്ങ് ശുദ്ധികലശം നടത്തിയിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ഒരേ ജയിലില്‍ ജോലി ചെയ്തിരുന്ന 150 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. പലരും പത്തും പതിനഞ്ചും വര്‍ഷമായി ഒരേ ജയിലില്‍ തന്നെയുണ്ടായിരുന്നവരാണ്. കണ്ണൂരില്‍ നിന്ന് 50 പേരെയാണ് മാറ്റിയത്. ജയില്‍ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളെയും സ്ഥലംമാറ്റി. 

അതേസമയം ജയില്‍ ശുദ്ധീകരണത്തിന് ഋഷിരാജ് സിംഗിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് പറയുന്നത്. തെറ്റു തിരുത്തല്‍ കേന്ദ്രങ്ങളാകേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. ജില്ലാ ജയിലുകളിലെയും സബ്ജയിലുകളിലെയും ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികളും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ ഋഷിരാജ് സിങ്ങിനെതിരെ നടപടി വന്നതാണ് എല്ലാവരേയും അമ്പരപ്പിക്കുന്നത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends