Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ചെരുപ്പു പോലുമില്ലാതെ... ചാന്ദ്രയാന്‍ 2 ന്റെ വലിയ വിജയം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വളര്‍ച്ച കാണാതെ പോകരുത്; കൈലാസവാഡിവൂ ശിവന്‍ പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; പഠിക്കാന്‍ പോയത് ചെരുപ്പു പോലുമില്ലാതെ 

31 JULY 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

ജീവിതം എപ്പോഴും കഠിനമായിരിക്കും. ജീവിത പ്രാരാബ്ധത്തിലൂടെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിയ ധാരാളം പേരുണ്ട്. അവരില്‍ ഒരാള്‍ കൂടി ഉള്‍പ്പെടുകയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൈലാസവാഡിവൂ ശിവന്‍. കടുത്ത ജീവിത പ്രതിസന്ധികളെ മറികടന്നായിരുന്നു വലിയ വിജയത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് വയലില്‍ പണിയെടുത്ത് കൃഷിക്കാരനായ പിതാവിനെ സഹായിക്കുമായിരുന്നെന്നും വയലില്‍ കൂടുതല്‍ സമയം കിട്ടുന്നതിനായി അടുത്തുള്ള കോളേജിലാണ് പിതാവ് അഡ്മിഷന്‍ എടുത്തതെന്നും പറഞ്ഞു.

മതിയായ ആഹാരമോ വസ്ത്രമോ പഠിക്കാനുള്ള സാചര്യമോ ഇല്ലായ്മയെ ഇഛാശക്തികൊണ്ടു കീഴടക്കിയാണ് അദ്ദേഹം വന്‍ വിജയം നേടിയെടുത്തത്. പിതാവിന്റെ മനസ്സ് മാറിയത് കൊണ്ടാണ് തനിക്ക് 100 ശതമാനം മാര്‍ക്ക് മേടിച്ച് ബിഎസ് സി (കണക്ക്) പാസ്സാകാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഷൂസ് പോയിട്ട് ഒരു ചെരിപ്പു പോലും ഇടാന്‍ ഇല്ലാതിരുന്ന കുട്ടിക്കാലവും കോളേജിലും മുണ്ടുടുത്തു പോകേണ്ടി വന്നിരുന്നതും ആദ്യമായി പാന്റിട്ടത് എംഐടിയില്‍ പഠിക്കുമ്പോഴായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 

രാജ്യം ചന്ദ്രായാന്‍ 2 ദൗത്യത്തിന്റെ സന്തോഷത്തില്‍ അമരുമ്പോള്‍ ഒരു ദേശീയ മാധ്യമത്തോടാണ് താന്‍ അനുഭവിച്ച ദാരിദ്രവും കഷ്ടപ്പാടും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മനസ്സു തുറന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ സര്‍ക്കല്‍ വിള ഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായിട്ടാണ് ശിവന്‍ ജനിച്ചത്. തമിഴ് നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ തമിഴ് മീഡിയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
നാഗര്‍കോവിലിലെ എസ്ടി ഹിന്ദു കോളേജില്‍ നിന്നും ബിരുദം എടുത്ത ശേഷം 1980 ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. 1982 ല്‍ ഐഐഎസ് സി യില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്‌റ്റേഴ്‌സ്ും പൂര്‍ത്തിയാക്കിയ അദ്ദേഹം ഐഐടി ബോംബെയില്‍ നിന്നും എയ്‌റോ സ്‌പേസ് എഞ്ചിനീയറിംഗില്‍ പിച്ച്ഡിയും എടുത്തു.

കുടുംബത്തിലെ ആദ്യ ബിരുദധാരിയായിരുന്നു ശിവന്‍. കടുത്ത ദാരിദ്ര്യം മൂലം രണ്ടു സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടാനായില്ല. പഠിക്കുന്ന കാലത്തും താന്‍ പിതാവിനൊപ്പം വയലില്‍ പണിയെടുക്കുമായിരുന്നെന്ന് ശിവന്‍ അനുസ്മരിക്കുന്നു. 1982 ല്‍ ഐഎസ്ആര്‍ഒ യില്‍ ചേര്‍ന്ന ശേഷം ഏറെക്കുറെ എല്ലാ റോക്കറ്റ് വിക്ഷേപണത്തിലും പങ്കാളിയായിട്ടുണ്ട്. 2018 ജനുവരിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവി തേടിവുമ്പോള്‍ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ഡയറക്ടറായിരുന്നു. 

പിഎസ്എല്‍വി, ജിഎസ്എല്‍വി, ആര്‍എല്‍വി പരിപാടികളില്‍ ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍ നല്‍കിയ സംഭാവനയുടെ പേരില്‍ ഐഎസ്ആര്‍ഒ യുടെ റോക്കറ്റ്മാന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്. 2017 ഫെബ്രുവരി 15 ന് 104 സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്തപ്പോള്‍ അതിലെ പ്രധാനിയും അദ്ദേഹമായിരുന്നു. തമിഴ് കഌസ്സിക്കല്‍ സംഗീതം കേള്‍ക്കുന്നതും പൂന്തോട്ടപരിപാലനവും ഏറെ ഇഷ്ടം. 

വിഎസ്എസ് സി ഡയറക്ടറായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ പല നിറങ്ങളിലുള്ള പൂക്കളുള്ള റോസാച്ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. ബംഗലുരുവില്‍ ആവശ്യത്തിന് സമയം കിട്ടുന്നില്ലെന്നാണ് പരാതി. ചന്ദ്രയാന്‍ 2 ന്റെ ജോലികള്‍ ജൂലൈ 15 നാണ് തുടങ്ങിയത്. ജൂലൈ 22 ന് അദ്ദേഹത്തിന്റെ ടീം വിജയകരമായി ശ്രീഹരിക്കോട്ടയില്‍ നിന്നും ദൗത്യം പൂര്‍ത്തിയാക്കി. സാങ്കേതിക തകരാര്‍ മൂലം ആദ്യ ശ്രമം മാറ്റി വെയ്ക്കപ്പെട്ടെങ്കിലും ഏഴു ദിവസത്തിനുള്ളില്‍ തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുമായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 minute ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (14 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (32 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (49 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (58 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends