Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രക്തപരിശോധന അവസാന നിമിഷം സർക്കാർ ലാബിലേക്ക് മാറ്റിയതെന്തിന്; കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന വട്ടം തീരുമാനിച്ചത് അട്ടിമറി ഭയന്നെന്ന് സൂചന

31 JULY 2019 12:39 PM IST
മലയാളി വാര്‍ത്ത

ബിനോയിയുടെ രക്തസാമ്പിൾ പരിശോധനയിൽ ഭുരൂഹതയോ? പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കൂപ്പർ ആശുപത്രിയിൽ നിന്നും സർക്കാർ സ്ഥാപനമായ കലീനയിലെ ഫെറൻസിക് ലാബിലേക്ക് രക്ത പരിശോധന മാറ്റാൻ പോലീസ് അവസാന വട്ടം തീരുമാനിച്ചത് അട്ടിമറി ഭയന്നെന്ന് സൂചന.

ജുഹു കൂപ്പർ ആശുപത്രിയിൽ രക്തം എടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഡോക്ടർമാരുടെ അസൗകര്യം കാരണം അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

കലീന ഫൊറൻസിക് ലാബിലാണ് രക്തം പരിശോധനക്ക് അയച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം പരിശോധനാ ഫലം വരും. പരിശേധനാ ഫലം വരുമ്പോൾ സത്യം തെളിയുമെന്ന് ബിനോയ് മുംബയിൽ പ്രതികരിച്ചു .

ജൂഹു കൂപ്പറിലെ ഡോക്ടർമാർ അസൗകര്യം പ്രകടിപ്പിച്ചതായി പോലീസ് മാത്രമാണ് സ്ഥിതീകരിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഇതിന് സ്ഥിതീകരണം ലഭിച്ചിട്ടില്ല. ജൂഹു കൂപ്പർ ആശുപത്രിയിൽ തിരിമറി സംഭവിക്കുമെന്ന് പോലീസ് കരുതിയെന്നാണ് സൂചന. കലീനയിലെ ലാബ് പൂർണമായും ഒരു സർക്കാർ സംരംഭമാണ്. അവിടെ അഴിമതി നടക്കാൻ സാധ്യത വിരളമാണ്.

ഫൊറൻസിക് ലാബിൽ സാധാരണ ഗതിയിൽ ഇത്തരം തിരിമറികൾ നടക്കാറില്ല. എന്നാലും രക്തം മാറ്റാനുള്ള സാധ്യതകൾ പോലീസ് തള്ളികളയില്ല. ഇതിന് ഒരു ജീവനക്കാരന്റെ സഹായം മതിയാവും. ഒരു സ്വകാര്യാശുപത്രിയിൽ ഒരാളുടെ രക്തം മാറ്റാൻ അധികം സമയം ആവശ്യമില്ല. ഉദാഹരണത്തിന് ബിനോയിയുടെ രക്തത്തിന്റെ സ്ഥാനത്ത് മറ്റൊരാളാന്റെ രക്തമാണ് പരിശോധിക്കുന്നതെങ്കിൽ ഫലം മറ്റൊന്നാകും. കോടികളുടെ ഉടമയായ ഒരാൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു നിമിഷം മതിയാകും. ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത് രണ്ട് കോടി വിലയുള്ള കാറിലാണെന്ന വിവരം നമ്മെ ഞ്ഞെട്ടിച്ചിരുന്നു. പരിശോധനാ ഫലം ബിനോയിക്കും അഛനും നിർണായകമാണ് .

പോലീസിലും സ്വാധീനമുണ്ടാകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. കാരണം ബിനോയിക്ക് വേണ്ടി അതിസമ്പന്നരും പ്രവാസി വ്യവസായികളും രംഗത്തുണ്ട്. ഇത്തരം സംശയങ്ങൾ നിലനിൽക്കുന്നത് കാരണമാണ് പൂർണമായും സർക്കാർ സ്ഥാപനത്തിലേക്ക് പരിശോധന മാറ്റാൻ പോലീസ് തീരുമാനിച്ചത് എന്നതാണ് വിവരം. അതേ സമയം മഹാരാഷ്ട്ര സർക്കാരിനോ പോലീസിനോ ബിനോയിയെ രക്ഷിക്കണമെന്ന കാര്യത്തിൽ യാതൊരു നിർബന്ധവുമില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് അത്തരം രാഷ്ട്രീയ ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.

പരിശോധനക്ക് പോലീസ് കാവൽ ഇല്ല. എന്നാൽ മുംബൈ പോലീസ് പരിശോധനകൾ സ്ഥിരമായി നടത്തുന്ന സ്ഥലമാണ് കലീന ലാബ്. കലീന ലാബിലെ പരിശോധനയുടെ വിശദാംശങ്ങൾ പോലീസിന് കൃത്യമായി അറിയാനുള്ള സംവിധാനമുണ്ട്. അതിനാൽ പരിശോധനക്ക് പോലീസിന്റെ നിരീക്ഷണമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends