Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സാക്ഷാല്‍ ജഡായു, ജഡായുപ്പാറയില്‍ എത്തിയതായി പ്രചരിക്കുന്നതിന്റെ സത്യം ഇങ്ങനെ...

31 JULY 2019 12:06 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയില്‍ പറയുന്നത് കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയില്‍ രാമായണത്തില്‍ പറയുന്ന ജഡായു എത്തിയെന്നാണ്. ഭീമന്‍ പക്ഷി ചിറക് വിടര്‍ത്തി പറക്കാനൊരുങ്ങുന്നതും അതിന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. രാമായണത്തിലെ ജടായു എന്ന പക്ഷിയുടെ ശില്‍പ്പം വന്നതോടെ ജഡായുപ്പാറ ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയാണ് ഈ വിഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ സത്യം അതൊന്നുമല്ല. ഈ വിഡിയോയിലെ സ്ഥലം കേരളമല്ല. 2014 മുതല്‍ യൂട്യൂബില്‍ ലഭ്യമായ ഈ വിഡിയോ അര്‍ജന്റീനയില്‍ നിന്നുള്ളതാണ്. കഴുകന്‍ വിഭാഗത്തില്‍പ്പെടുന്ന കോണ്ടൂര്‍ എന്ന ഭീമന്‍ പക്ഷിയുടെ ഈ വിഡിയോ വൈറലായിരുന്നു. ഈ വിഡിയോയുടെ ഒരു ഭാഗമാണ് ജഡായുപ്പാറയിലെത്തിയ ജഡായു പക്ഷി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ നിര്‍മിക്കുന്ന ജടായുവിന്റെ ശില്‍പ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സിനിമാ സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ്. പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. സീതാപഹരണ കഥ 6 ഡി ഇമേജാണ് പടുകൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം.

ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയെറ്ററെന്നും തോന്നുംവിധമാണ് സൃഷ്ടി. ചടയമംഗലത്തുകൂടി വാഹനത്തില്‍ കടന്നു പോകുമ്പോള്‍ പാറയുടെ മുകളിലെ ശില്‍പ്പത്തിന്റെ ഒരു വശം കാണാം. മലയോളം വലുപ്പമുള്ള കരിമ്പാറകളുടെ കാടാണ് ചടയമംഗലം. അതിനിടയില്‍ ഏറ്റവും ഉയരമേറിയ പാറയ്ക്കു മുകളിലുള്ള കുഴി ജടായുവിന്റെ കൊക്കുരഞ്ഞുണ്ടായതാണെന്ന് ഐതിഹ്യം പറയുന്നു. പാറയുടെ മുകളില്‍ പതിഞ്ഞിട്ടുള്ള കാല്‍പ്പാദത്തിന്റെ അടയാളം ശ്രീരാമ പാദ സ്പര്‍ശത്താല്‍ ഉണ്ടായതാണെന്നും വിശ്വസിക്കപ്പെടുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends