Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

22 കോടിയുടെ ഹാഷിഷ് അതീവരഹസ്യമായി ഒളിപ്പിച്ചു കടത്തിയത് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി

31 JULY 2019 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

22 കോടിയുടെ ഹാഷിഷ് അതീവരഹസ്യമായി ഒളിപ്പിച്ചു കടത്തിയത് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ ഒരാളെ പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടിരക്ഷപെട്ടു. ഇടുക്കി പാറത്തോട് സ്വദേശി വര്‍ക്കി ജോസഫ് മകന്‍ കൊച്ചു എന്ന് വിളിക്കുന്ന അനൂപ് ജോര്‍ജ് ആണ് പിടിയിലായത്. പാലക്കാട് പൊള്ളാച്ചി റോഡില്‍ നോമ്പിക്കോട് എന്ന സ്ഥലത്തു വച്ചു ഇന്നലെ രാത്രി 12 മണിക്കായിരുന്നു സംഭവം. മാരുതി ആള്‍ട്ടോ കാറിന്റെ ഡോര്‍ പാനലുകളില്‍ ഒളിപ്പിച്ചു കടത്തിയ 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സ്‌റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങള്‍ ആയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ്, ഇന്‍സ്‌പെക്ടര്‍ മാരായ കെ വി വിനോദ്, എം സജീവ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മുകേഷ് കുമാര്‍, ഷൗക്കത് അലി, സി സെന്തില്‍കുമാര്‍ , സി.ഇ.ഒമാരായ എ ജസീം, പി സുബിന്‍, ടി എസ് അനില്‍കുമാര്‍, എസ് രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാഷിഷ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നും ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന വിവിധ ഇനം മയക്ക് മരുന്നുകള്‍ ഈമാസം 22ന് തിരുവനന്തപുരത്ത് കോവളം കഴക്കൂട്ടം ബൈപാസില്‍ വാഴമുട്ടം ഭാഗത്ത് വച്ച് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. അന്നും കാറിന്റെ അടിഭാഗത്ത് പ്രത്യേകം നിര്‍മ്മിച്ച രഹസ്യ അറയിലാണ് ഇവ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നിവയാണ് അന്ന് പിടികൂടിയത്. മയക്ക് മരുന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന ജി കെ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ജോര്‍ജ് കുട്ടിയെ അറസ്റ്റും ചെയ്തിരുന്നു. 

കഴിഞ്ഞ മാര്‍ച്ച് 22ന് തിരുവനന്തപുരം ആക്കുളത്ത് വെച്ച് 13 കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടിയിരുന്നു്. ഹാഷിഷ് ഓയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താന്‍ എത്തിച്ചതായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജന്‍, ഇടുക്കിയില്‍ നിന്നുള്ള അനില്‍, ബാബു എന്നിവരാണ് പിടിയിലായത്. എട്ടരലക്ഷം രൂപയും കാറില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് അവസാനം വരെ 45 കോടിരൂപയുടെ ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്. 

കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്ന യുവാവില്‍ നിന്ന് കഴിഞ്ഞ മാസം രണ്ട് കിലോ ഹാഷിഷ് പിടികൂടിയിരുന്നു. കോട്ടയം ഈരാറ്റുപേട്ട തടയ്ക്കല്‍ പള്ളിത്താഴ വീട്ടില്‍ കുരുവി എന്ന് വിളിക്കുന്ന സക്കീറിനെ (33) ആണ് അന്ന് ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. 95 അല്‍പ്രാസോളം മയക്കുമരുന്ന് ഗുളികകള്‍, 35 നൈട്രോസെപാം മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു. സക്കീറും ആഢംബര കാറിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരിശോധന നടത്തിയത്. ഗ്രീന്‍ ലേബല്‍ എന്ന കൂടി ബ്രാന്‍ഡ് ഹാഷിഷ് ഓയിലാണ് അന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട വിപണിയില്‍ അതിന് രണ്ടുകോടിയില്‍പ്പരം രൂപ വിലവരും. ഹിമാചല്‍ പ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളില്‍ നിന്ന്, ഏജന്റുമാര്‍ വഴിയാണ് ഹാഷിഷ് ഓയില്‍ കേരളത്തില്‍ എത്തിച്ചത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (15 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (33 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (50 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (59 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends