Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു

07 AUGUST 2019 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിച്ചു. മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും അതില്‍ വീണു. അപ്പോഴും ശ്രീറാമിനെ രക്ഷിക്കാനുള്ള ഐ.പി.എസ്- ഐ.എ.എസ് ലോബിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മൗനംപാലിച്ചു. നരസഹത്യയ്ക്ക് കേസ് എടുത്തെങ്കിലും അതിന് കാരണമാകുന്നതെളിവുകള്‍ ഹാജരാക്കാതെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായി. അതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചില്ലെന്ന് തെളിഞ്ഞാലും കേസിനെ ബാധിക്കില്ലെന്നും നരഹത്യനിലനില്‍ക്കുമെന്നാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സിറാജ് മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നല്‍കിയ ഉറപ്പ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ സാഹസികമായി വാഹനം ഓടിച്ചു ഒരാളെ കൊന്നു എന്നത് തന്നെ ഗൗരവമായ കുറ്റകൃത്യമാണെന്നാണ് മഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ധരിപ്പിച്ചത്. 

ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഉന്നത ഉദ്യോഗസ്ഥ ലോബിയെ നിയന്ത്രിക്കാന്‍ അവര്‍ക്കാകില്ല. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ അങ്ങനെയൊരു നീക്കം നടന്നെങ്കിലും അതവര്‍ പൊളിച്ചു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിനെ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തംപരിശോധിക്കാന്‍ സാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാരും അക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ല. 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് സാമ്പിള്‍ എടുത്തത്. അപ്പോഴേക്കും ആശുപത്രിയില്‍ രക്തംശുദ്ധീകരിച്ചു കഴിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. അതിന് മുമ്പ് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ജനറല്‍ ആശുപത്രിയിലുള്ള ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിച്ച ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടെന്ന് കുറിച്ചിരുന്നു. 

മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡിലെ സി.സി.ടി.വി പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് അറിയിച്ചപ്പോഴും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. നിരവധി സ്വകാര്യസ്ഥാപനങ്ങളുടെ അടക്കം സി.സി.ടി.വികള്‍ ഈ റോഡിലുണ്ട്. അവ ശേഖരിക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാര്‍ അതിന് വേണ്ട നിര്‍ദ്ദേശവും നല്‍കിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ബഷീറിന്റെ കൊലയാളിക്ക് അര്‍ഹമായ ശിക്ഷനല്‍കുമെന്ന് വാതോരാതെ പറയുകയും ചെയ്തു. എല്ലാം ജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തമായി. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന സാക്ഷിമൊഴി അല്ലാതെ മറ്റൊന്നും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്‌പെന്റ് ചെയ്‌തെന്ന കാര്യം കോടതി പരിഗണിച്ചുമില്ല. കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് തുടക്കത്തിലേ പ്രമുഖ അഭിഭാഷകര്‍ പറഞ്ഞിരുന്നു. 

വഫ ഫിറോസ് രഹസ്യമൊഴി നല്‍കിയത് തന്നെ ശ്രീറാമിനെ രക്ഷിക്കാനായിരുന്നു. അവരുടെ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി ഉദ്യോഗസ്ഥരും കളിച്ചു. പ്രതിയായ വഫ ശ്രീറാമിനെതിരെ മൊഴി നല്‍കുകയും അത് തെളിയിക്കാനാവാതെ വരുകയും ചെയ്തതോടെ കാര്യങ്ങള്‍ ഐ.എ.എസ്- ഐ-പി.എസ് ലോബി ഉദ്ദേശിച്ചിടത്ത് എത്തി. ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നുമില്ല. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പോലും കോടതി പരിഗണിച്ചില്ല. അത്രയ്ക്ക് ശുഷ്‌കമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (8 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (14 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (28 minutes ago)

ഫുള്‍ 80s വൈബ്!  (41 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

Malayali Vartha Recommends