Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..

ചാനല്‍ ഭംഗിയായി ഉപയോഗിച്ചു... പത്രക്കാര്‍ ഒറ്റക്കെട്ടായി കൊല ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകന് വേണ്ടി നിലകൊള്ളുമ്പോള്‍ പ്രമുഖ സ്വകാര്യ ചാനല്‍ വഫ ഫിറോസിന്റെ ഇന്റര്‍വ്യു കാണിച്ചത് വലിയ വിവാദത്തില്‍; ചാനലിന് കച്ചവടം നന്നായി നടത്താനറിയാമെന്ന് മാധ്യമ ലോകം

07 AUGUST 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി തന്റെ കൂടപ്പിറപ്പിന് വേണ്ടി പോരാടുമ്പോള്‍ ശ്രീറാം വെങ്കിട്ടറാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ഇന്റര്‍വ്യൂ കാണിച്ച സ്വകാര്യ ചാനലിനെതിരെ മാധ്യമ ലോകം. ചാനല്‍ ഈ സമയത്ത് അവരെ ന്യായീകരിച്ച് ഇന്റര്‍വ്യു നടത്താന്‍ പാടില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നാകെ പറയുന്നത്. ഇക്കാര്യം അവര്‍ ചാനലിനെ അറിയിക്കുകയും ചെയ്തു. ചാനലിന് കച്ചവടം നടത്താന്‍ അറിയാമെന്നും അതവര്‍ ഭംഗിയായി ഉപയോഗിച്ചു എന്നുമാണ് അവര്‍ പറയുന്നത്. ശീറാമിനേയും വഫയേയും വെള്ളപൂശാനുള്ള അവസരം ഒരുക്കിയത് പോലെയായി. ചോദിക്കേണ്ടതൊന്നും ചോദിച്ചില്ലെന്ന പരാതിയുമുണ്ട്.

അത്സമയം തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസത്യമാണെന്ന വിശദീകരണമാണ് വഫ ഫിറോസ് മുന്നോട്ട് വയ്ക്കുന്നത്. മോഡലാണെന്നും ഭര്‍ത്താവുമായി അകന്ന് കഴിയുന്നുവെന്നും ഉള്‍പ്പെടെ ഇപ്പോള്‍ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് വഫ ഫിറോസ് അവകാശപ്പെട്ടു. ഇത് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു അഭിമുഖത്തില്‍ പങ്കെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

പപ്പായും മമ്മയും 30 വര്‍ഷമായി ദമാമില്‍ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയില്‍ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. സഹോദരന്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് മറൈന്‍ എഞ്ചിനിയറാണ്. 

മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നു പക്ഷേ താന്‍ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡല്‍ എന്ന് പറയാവുന്ന തരത്തില്‍ ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ രണ്ടേ രണ്ട് ഷോകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാന്‍ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുല്‍ ഖദ്ര്‍ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു. 

2014 ഫേസ്ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് വഫ ഫിറോസ് വ്യക്തമാക്കി. മകളുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയായിരുന്നു താന്‍ ഈ മേഖലയില്‍ നിന്ന് മാറിയത്. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതിനാല്‍ തന്നെ ആഗ്രഹിച്ച രീതിയില്‍ പഠിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മകള്‍ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോള്‍ പഠിക്കുന്നതെന്ന് വഫ പറഞ്ഞു.

അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോള്‍ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ്. പരീക്ഷയെഴുതാന്‍ വേണ്ടിയാണ് നിലവില്‍ നാട്ടിലെത്തിയതെന്നും വഫ വ്യക്തമാക്കി.

ഉന്നത ബന്ധങ്ങളുള്ള ആളാണെന്ന് പറയുന്നത് വ്യാജപ്രചരണമാണ്. ഉന്നത ബന്ധമെന്ന് പറയാവുന്ന തരത്തില്‍ ഉള്ളത് രണ്ട് സൗഹൃദങ്ങള്‍ മാത്രമാണ്. മെറിന്‍ ജോസഫ് ഐപിഎസുമായി ഒരു സലൂണില്‍ വച്ച് കണ്ട് സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ മാത്രമാണ് ഉന്നത എന്ന് പറയാവുന്ന സൗഹൃദം. അത് അടുത്ത ബന്ധമൊന്നുമല്ല കണ്ടാല്‍ സുഖമാണോ എന്ന് ചോദിക്കുന്നത്ര മാത്രം വലിപ്പമുള്ള സൗഹൃദമാണത്.

ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു , അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ സംഭവമുണ്ടായപ്പോള്‍ കണ്ടത്.. 

കണ്ടതില്‍ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ് പറയുന്നു. ഇത് വരെ ഒരു മോശം അനുഭവം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു. ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് എനിക്ക് ഒരു ബോധ്യമുള്ളത് കൊണ്ടാണ് പോയത്. ആ മനുഷ്യനെ സഹായിക്കാനാണ് പോയത്. അത് ശ്രീറാമല്ല ഏത് സുഹൃത്തായാലും പോകും. എന്റെ സ്വഭാവം അങ്ങനെയാണ്. 

ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന കുട്ടിയാണെങ്കില്‍ ചിലപ്പോള്‍ അങ്ങനെ രാത്രി ഒരാള്‍ വിളിച്ചാല്‍ സഹായിക്കാന്‍ ചെയ്യില്ലായിരിക്കും പക്ഷേ ഞാന്‍ അങ്ങനെയല്ല. പലപ്പോഴും കുടുംബമായി യാത്ര ചെയ്യുമ്പോഴും, സിനിമ കാണാന്‍ പോകുമ്പോഴുമെല്ലാം രാത്രി ഏറെ വൈകാറുണ്ട്. അതില്‍ തന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയില്ല. പലപ്പോഴും ബന്ധുക്കളെ എയര്‍പോര്‍ട്ടില്‍ നിന്ന് പിക്ക് ചെയ്യാനും മറ്റും വളരെ വൈകി തിരുവനന്തപുരത്ത് രാത്രി യാത്ര ചെയ്തിട്ടുണ്ട് അപ്പോഴൊന്നും ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടായിട്ടില്ല.

രാത്രി െ്രെഡവ് ചെയ്യുമ്പോള്‍ സാധാരണ െ്രെഡവ് ചെയ്യുന്നതിനേക്കാള്‍ സ്പീഡിലാണല്ലോ പലപ്പോഴും പോകാറ്. അന്നും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ സ്പീഡിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. 

എന്റെ വീട്ടില്‍ ആരും കുടിക്കാറില്ല. അത് കൊണ്ട് ആ മണം തിരിച്ചറിയാന്‍ പറ്റില്ല, ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകള്‍ വേണം തെളിയിക്കാന്‍. 

അപകടം നടക്കുന്ന സമയത്ത് മുന്നിലുണ്ടായിരുന്ന വണ്ടി ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അതെനിക്ക് കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. ഓര്‍മയില്‍ ആ വണ്ടി ഓടുകയായിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളായ ചിലര്‍ പറയുന്നത് വണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ്. 

അപകടത്തിന് ശേഷം ബഷീറിനെ രക്ഷിക്കാനായി ഒന്നും ചെയ്തില്ല എന്നും ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അസത്യമാണ്. അപകടമുണ്ടായപ്പോള്‍ തന്നെ ഞാനും ശ്രീറാമും കാറില്‍ നിന്നും ചാടിയിറങ്ങി. ശ്രീറാമാണ് ആദ്യം വണ്ടിയില്‍ നിന്നും ഇറങ്ങിയത്. എന്റെ ഭാഗത്തെ ഡോര്‍ അപകടത്തില്‍ ജാമായിരുന്നു. ശ്രീറാം ചാടിയിറങ്ങി അയാളെ തൂക്കിയെടുത്തു. അയാളെ എടുത്തു കൊണ്ടു തന്നെ അവിടേക്ക് എത്തിയ പലരോടും രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് ശ്രീറാം ആവശ്യപ്പെട്ടു.

ഒത്തിരി പേര്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. കുറേ നേരം ശ്രീറാം അയാളെ എടുത്തു നിന്നു. പിന്നെ ഞങ്ങള്‍ രണ്ടു പേരും കൂടെ അദ്ദേഹത്തെ താഴേക്ക് എടുത്ത് കിടത്തി. പിന്നെ ഞാനും ശ്രീറാമും കൂടി അവിടെയെത്തിയ പലരോടും പോയി അയാളെ രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

എന്റെ ആങ്ങളയാണ് കിടക്കുന്നതെങ്കില്‍ ഞാന്‍ രക്ഷിക്കില്ലേ. ആ മനുഷ്യന്റെ കിടപ്പ് കണ്ടപ്പോള്‍ നമ്മുക്ക് കണ്ടു നില്‍ക്കാന്‍ പറ്റില്ലായിരുന്നു. പക്ഷേ ആരും മുന്നോട്ട് വന്നില്ല. ഈ അവസ്ഥയില്‍ അദ്ദേഹത്തെ എടുക്കാന്‍ പറ്റില്ല ആംബുലന്‍സ് വരണം എന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ആംബുലന്‍സ് വരുന്ന വരെ എല്ലാവരും കാത്തിരിക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രീറാം ശ്രമിച്ചു. എന്നാല്‍ രണ്ട് ടയറും പൊട്ടിയ ആ വണ്ടിയില്‍ ആളെ കൊണ്ടു പോകാന്‍ പറ്റില്ല എന്ന് ഞാന്‍ ശ്രീറാമിനോട് പറഞ്ഞു.

അപകടം നടന്ന് അഞ്ച് മിനിറ്റിനകം പൊലീസുകാര്‍ സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ശ്രീറാം ഇറങ്ങിയത് എല്ലാവരും കണ്ടിരുന്നു. വണ്ടി ഓടിച്ചത് നിങ്ങളല്ലേ അവര്‍ അല്ലല്ലോ എന്ന് ശ്രീറാമിനോട് പൊലീസുകാര്‍ പറഞ്ഞു. ആ യുവതി പൊയ്‌ക്കോട്ടെ അവര്‍ ഒന്നും ചെയ്തില്ലല്ലോ എന്ന് ശ്രീറാമും പറഞ്ഞു. ശ്രീറാം തന്നെ പുള്ളിയുടെ ഫോണില്‍ കൂടി ഒരു ഊബര്‍ ഓട്ടോ വിളിപ്പിച്ചു. ഞാന്‍ അവിടെ നിന്നും പോയി. 

പൊലീസിന്റെ അനുവാദത്തോടെയാണോ നിങ്ങള്‍ പോയത് ? പൊലീസ് നിങ്ങളെ പോകാന്‍ അനുവദിച്ചു എന്ന് മൊഴിയില്‍ പറയുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയോ ? എന്ന ചോദ്യത്തിന് തിരിച്ചു വന്നശേഷം രക്തസാംപിള്‍ എടുക്കാനാണ് നേരെ പോയത്. അതിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം കൊടുത്ത മൊഴിയിലും അവസാനം കൊടുത്ത മൊഴിയിലും ഒരേ കാര്യമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ഒന്നും മാറ്റി പറഞ്ഞിട്ടില്ല.

ഈ സംഭവത്തിന് ശേഷം താങ്കളെക്കുറിച്ചും പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ വിവാഹമോചിതയാണ് എന്നൊരു വാര്‍ത്ത ഇതിനിടെ പ്രചരിച്ചു അത് തെറ്റാണ്. ഭര്‍ത്താവിന്റെ പിതാവും മാതാവും... വയസ്സായ ആ രണ്ട് പേരാണ് എന്നെ ഇറക്കാന്‍ വേണ്ടി പൊലീസ് സ്‌റ്റേഷനില്‍ വന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അവരാണ് എനിക്കൊപ്പം നിന്നത്. എന്റെ പപ്പയും മമ്മയും സ്ഥലത്ത് ഇല്ല.വിദേശത്താണ്. സഹോദരിമാരായാലും കുടുംബത്തില്‍ എന്നെ അറിയുന്ന എല്ലാവരും എനിക്ക് പിന്തുണയുമായി കൂടെയുണ്ട്.

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയിലല്ലോ... അതിന്റെ എല്ലാ പ്രത്യാഘാതവും ഞാനിപ്പോള്‍ അനുഭവിക്കുന്നുണ്ട്....... ഉണ്ടായതിനെല്ലാം ഞാന്‍ അനുഭവിക്കുന്നുണ്ട്.

ഭര്‍ത്താവിനോട് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതൊക്കെ അറിയാം... ശ്രീറാം, മെറിന്‍ ഇവരൊക്കെയായി എനിക്ക് സൗഹൃദമുണ്ട് എന്നെല്ലാം അദ്ദേഹത്തിന് അറിയാം. ബാക്കിയാരുമായും എനിക്ക് സൗഹൃദമില്ല. എന്നാല്‍ അപകടമുണ്ടായ ശേഷം എനിക്ക് ഭര്‍ത്താവിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. അതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. പുള്ളിക്കാരന്റെ അടുത്ത് ഞാന്‍ ഇതൊന്നും വിളിച്ചു പറഞ്ഞില്ല. പറയാന്‍ എനിക്ക് പറ്റിയില്ല. കാരണം അപകടം കഴിഞ്ഞ ആ ഷോക്കിലായി പോയി ഞാന്‍. അതല്ലാതെ ഞങ്ങള്‍ തമ്മിലോ കുടുംബത്തിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എല്ലാവര്‍ക്കും എന്നെ അറിയാം. 
എന്നെ അറിയാത്തവര്‍ പലതും പറയുമായിരിക്കും. എന്നെ അറിയുന്നവര്‍ ഒന്നും പറയില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ കുടുംബം ഇത്രയും നടന്നിട്ടും എനിക്കൊപ്പമുണ്ട്. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍, ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ അവരുടെ ഭാര്യമാര്‍ ഇവരൊക്കെ എന്റെ കൂടെ നിന്നു. ഭര്‍ത്താവിന്റെ നാലാമത്തെ സഹോദരന്റെ ഭാര്യയാണ് എനിക്കൊപ്പം ഒരു ദിവസം മുഴുവന്‍ നിന്നത്. എന്റെ അനിയത്തിമാരൊക്കെ എന്റെ കൂടെ നില്‍ക്കുന്നുണ്ട്. ചേട്ടത്തി ഇതു ചെയ്തു എന്നു പറഞ്ഞ് അവരൊന്നും എന്നെ മാറ്റി നിര്‍ത്തിയില്ല. അവരൊക്കെ എന്നെ പിന്തുണച്ച് കൂടെനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പുറത്തു നിന്നുള്ളതൊന്നും എന്നെ ബാധിക്കില്ല.

കഥകള്‍ മാത്രമല്ല... ഒരുപാട് ഫോട്ടോസ് പ്രചരിക്കുന്നുണ്ട്. ഞാനല്ലാതെ ഫോട്ടോസ് എന്റെ പേരില്‍ വരികയാണ്. എന്നെ അറിയുന്നവര്‍ക്ക് അറിയാം അത് വഫയല്ല എന്ന് 

ഞാന്‍ മോഡലല്ല.. ഞാന്‍ മോഡലിംഗ് ചെയ്തിട്ടില്ല. കുറേ യൂട്യൂബ് ചാനല്‍സ് അവരുടെ റേറ്റിംഗ് കൂട്ടാനും പണം നേടാനും വേണ്ടിയാവും ഇതൊക്കെ ചെയ്യുന്നത്. എന്റെ പിന്നില്‍ ഒരു കുടുംബവമുണ്ട് അതവര്‍ ആലോചിക്കുന്നില്ല. ആ കുടുംബം ഇതൊക്കെ എങ്ങനെയെടുക്കും എന്നവര്‍ ആലോചിക്കുന്നില്ല. അതാണ് വഫ ഇതാണ് വഫ എന്നെല്ലാം പറഞ്ഞ് ഒരുപാട് വീഡിയോസ് യൂട്യൂബിലുണ്ട്. അവരൊന്ന് ആലോചിച്ചാല്‍ നല്ലതായിരിക്കും... എന്റെ കുടുംബത്തിന്... കാണുന്നത് ഒരാള്‍ മാത്രമല്ലോ..കുടുംബത്തിലെ ഒരുപാട് പേരെ കാണുന്നുണ്ടാവില്ലേ എന്റെ കുടുംബത്തില്‍. 

ഇനി... ഇതിപ്പോള്‍ കേസ് നടക്കുകയാണ്. എനിക്ക് തിരിച്ചു പോകണം. ഭര്‍ത്താവിന്റെ അടുത്തേക്ക്. മോളുണ്ട് എന്റെ കൂടെ... എനിക്ക് ഭര്‍ത്താവിന് അടുത്തേക്ക് തിരിച്ചു പോകണം. ഇങ്ങനെയാണ് അഭിമുഖം അവസാനിക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (8 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (14 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (18 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (28 minutes ago)

ഫുള്‍ 80s വൈബ്!  (41 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

Malayali Vartha Recommends