ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്‌തിരുന്ന യുവതിയെ പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവ് കടന്ന് പിടിച്ചു; സംഭവം പുലിവാലായതോടെ ഓടി രക്ഷപ്പെടുന്നതിന് മുൻപ് പ്രതിയുടെ സാഹസികത... അനില്‍കുമാർ അറസ്‌റ്റിലാകുന്നത് രണ്ടുമാസത്തിനുശേഷം

കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. ചേര്‍ത്തലയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്‌തിരുന്ന യുവതിയെ എറണാകുളം പള്ളിമുക്ക് എത്താറായ സമയം പിന്നിലെ സീറ്റില്‍ ഇരുന്ന അനില്‍കുമാര്‍ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും എറണാകുളം അസിസ്‌റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ സി.ഐ: എസ്.വിജയ്‌ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതി ബസില്‍നിന്നും രക്ഷപ്പെടുന്നതിനിടെ സ്വന്തം മൊബൈല്‍ നമ്ബര്‍ ബസ് ടിക്കറ്റിന്റെ പിന്നില്‍ എഴുതി യുവതിക്ക് എറിഞ്ഞ് കൊടുത്തിരുന്നു. എന്നാല്‍, ഇതിലെ അവസാന അക്കം വ്യക്‌തമായിരുന്നില്ല. തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൃത്യം നടന്ന സമയം പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടെന്നു കണ്ടെത്തി.പിന്നീട് ഇയാളെ കൊട്ടാരക്കരയിലെത്തി കസ്‌റ്റഡിയിലെടുത്തു. കൊട്ടാരക്കര കോട്ടത്തല പെരുംപുറത്ത് അനില്‍കുമാറിനെ (38) യാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ: എസ്.വിജയശങ്കറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്തെത്തിച്ച പ്രതിയെ പരാതിക്കാരിയായ യുവതി തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha
























