തലേദിവസത്തെ ചോറില്‍ വെള്ളം ഒഴിച്ചുവച്ചു, പിറ്റേന്ന് ചോര്‍ വയലറ്റ് നിറമായി!

കടുത്തുരുത്തിയ്ക്കടുത്ത് ഒരു വീട്ടില്‍ രാത്രി ഭക്ഷണത്തിനുശേഷം ബാക്കിവന്ന ചോറ് വെള്ളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി.
മഠത്തിക്കുന്നേല്‍ സായിയുടെ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ചോറാണ് വയലറ്റ് നിറമായത്. രൂക്ഷഗന്ധവുമുണ്ടായിരുന്നു. കടുത്തുരുത്തിയിലെ സപ്ലൈകോയില്‍ നിന്നു വാങ്ങിയ അരിയാണ് ഉപയോഗിച്ചതെന്നു വീട്ടുകാര്‍ പറയുന്നു.
വളര്‍ത്തു നായയ്ക്കു കൊടുക്കുന്നതിനായി ചോറില്‍ വെള്ളമൊഴിച്ചു വച്ചതാണ്. എന്നാല്‍ ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് വയലറ്റ് നിറത്തില്‍ ദുര്‍ഗന്ധംവമിക്കുന്ന നിലയില്‍ കണ്ടത്.
ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി സാംപിള്‍ ശേഖരിച്ചു. അരിയില്‍ കലര്‍ന്ന രാസപദാര്‍ഥമാകാം നിറംമാറ്റത്തിനു കാരണമെന്നു കരുതുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























