ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നാട്ടുകാരനെ മര്‍ദ്ദിച്ച വിമുക്തഭടനെ നാട്ടുകാര്‍ തല്ലിച്ചതച്ചു

പത്തനംതിട്ട, റാന്നിയില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളെ മര്‍ദിച്ച വിമുക്തഭടനെ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചവശനാക്കി. ഹോട്ടല്‍ ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
റാന്നി ബ്ലോക്ക് പടിക്കലില്‍ ഉള്ള ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തെക്കുറിച്ചുള്ള തര്‍ക്കത്തിനിടെ വിമുക്തഭടന്‍ ശിവകുമാറിനെ സമാധാനിപ്പിക്കാനെത്തിയ ആളിനാണ് ആദ്യം മര്‍ദനമേറ്റത്.
ഈ ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ശിവകുമാറിന്റെ മര്‍ദനമേറ്റയാള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശിവകുമാര്‍ നാട്ടുകാരനെ മര്‍ദ്ദിക്കുന്നത് കണ്ടതോടെ ജീവനക്കാരും നാട്ടുകാരും ശിവകുമാറിനെതിരെ തിരിഞ്ഞു. ഇരുകൂട്ടരും ശിവകുമാറിനെ നടുറോഡിലിട്ട് മര്‍ദിച്ചവശനാക്കി.
ഗുരുതരമായി പരുക്കേറ്റ ശിവകുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകൂട്ടര്‍ക്കെതിരേയും റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























