Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എച്ച്.ഐ.വി ബാധിതരായ കുട്ടികളെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി അകറ്റി നിര്‍ത്തിയപ്പോള്‍ അവരെ വാരിപ്പുണര്‍ന്ന് ചുംബിച്ച ആരോഗ്യമന്ത്രിയായിരുന്നു ഇന്നലെ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമാ സ്വരാജ്

07 AUGUST 2019 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

എച്ച്.ഐ.വി ബാധിതരായ കുട്ടികളെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി അകറ്റി നിര്‍ത്തിയപ്പോള്‍ അവരെ വാരിപ്പുണര്‍ന്ന് ചുംബിച്ച ആരോഗ്യമന്ത്രിയായിരുന്നു ഇന്നലെ അന്തരിച്ച ബി.ജെ.പി നേതാവ് സുഷമാ സ്വരാജ്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ പി.ആര്‍.ഒ ആയിരുന്ന ലാലു ജോസഫ് അക്കാര്യം ഓര്‍മിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ റോയി മാത്യുവും സനല്‍കുമാറും വഴിയാണ് കൊല്ലത്തുള്ള എച്ച്.ഐ.വി ബാധിതരായ ബെന്‍സനും ബെന്‍സിയും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെത്തിയത്. 
എച്ച് ഐ വി രോഗബാധയെ തുടര്‍ന്ന് ബെന്‍സനെയും ബെന്‍സിയേയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ മാതാപിതാക്കള്‍ എയിഡ്‌സ് വന്നു മരിച്ചുപോയിരുന്നു. അമ്മയില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്നു കുരുന്നുകള്‍. രോഗവിവരം നാട്ടിലും സ്‌കൂളിലും അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 

അതോടെ ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ മാനസികാവസ്ഥ വല്ലാതാക്കി. അങ്ങനെ മാധ്യമപ്രവര്‍ത്തകരായ സനല്‍കുമാര്‍, റോയ് മാത്യു, ബോബി നായര്‍, രാജേഷ് ദിവാകര്‍ , വിനു വി ജോണ്‍ എന്നിവര്‍ കൊല്ലത്തെത്തി സംഭവം റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലുമെത്തി. അവിടെ പി ടി ഏ മീറ്റിങ് നടക്കുകയായിരുന്നു. സ്ഥലം എം എല്‍ എ യും കോണ്‍ഗ്രസ് നേതാവുമായ പ്രതാപവര്‍മ്മ തമ്പാനും മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് അയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. മറ്റു കുട്ടികള്‍ക്ക് രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി.

. എം എല്‍ എയോട് മാധ്യമപ്രവര്‍ത്തകര്‍ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. പിന്നീട് മാധ്യമസംഘം ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. മരുന്നില്ല, ഭക്ഷണമില്ല...കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലില്‍ ഒരു കുടുംബം. മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. വാര്‍ത്ത എല്ലാ ചാനലുകളിലും വന്നു. എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. സനല്‍കുമാറും റോയ് മാത്യുവും എ.കെ ആന്റണിയെ കണ്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. ബെന്‍സനും ബെന്‍സിയും ഒപ്പം റോയിമാത്യുവും സനല്‍കുമാറും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. റോയി മാത്യു കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്ന് ആന്റണി ചാടി എഴുനേറ്റു. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ അവിടെ നിന്ന് ഇറങ്ങി ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പി ആര്‍ ഓ ആയ ലാലു ജോസഫിനെ ബന്ധപ്പെട്ടു.

കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം. അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി. പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസ്സില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‌സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല...സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു.ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് സുഷമ മടങ്ങിയത്- ലാലു ജോസഫ് ഓര്‍ക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends