ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങളാണ് സാധുവാക്കുക. ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതിനു വേണ്ടിയാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
1964ലെ ഭൂനിയമപ്രകാരം പതിച്ചുനല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവര്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് തീരുമാനം. 15 സെന്റിലധികം ഭൂമിയുണ്ടെങ്കില്‍ കെട്ടിടം ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നും ഇതില്‍ വ്യക്തമാക്കുന്നു.
2010ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ ശിപാര്‍ശ പരിഗണിച്ചതെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
L
https://www.facebook.com/Malayalivartha
























