Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയ ഡോക്ടര്‍ക്കെതിരെ ഐ.പി.എസ്- ഐ.എ.എസ് ലോബി

07 AUGUST 2019 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയ ഡോക്ടര്‍ക്കെതിരെ ഐ.പി.എസ്- ഐ.എ.എസ് ലോബി. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് മെമ്മോ നല്‍കിയതായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മധുപാല്‍ എന്നയാളുടെ പേരില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രീറാമിന്റെ വായില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഫയലില്‍ എഴുതിയതാണ് ഡി.എം.ഒ.യെ അടക്കം ചൊടിപ്പിച്ചത്. എന്നാല്‍ താന്‍ മെമ്മോ നല്‍കിയിട്ടില്ലെന്നാണ് ഡി.എം.ഒ പറയുന്നത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ആള്‍ ശ്രീറാമിനെ രക്ഷിക്കാന്‍ പെട്ടെന്ന് രംഗത്തെത്തി. അതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ മൂന്ന് വനിതകള്‍ ജനറല്‍ ആശുപത്രിയില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. ഈ നിര്‍ദ്ദേശം മറികടന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഫയലില്‍ എഴുതുകയും അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തതാണ് ഐ.എ.എസ് ലോബിയെ ചൊടിപ്പിച്ചത്. 

ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അതീവരഹസ്യമായി കുറ്റാരോപണ മെമ്മോ അയച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍, വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍മാരും അപകടം നടന്നയുടന്‍ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ടാറ്റാ കമ്പനിക്ക് പങ്കാളിത്തമുള്ള ഹെല്‍ത്ത് സെക്ടര്‍ ടെക്‌നോളജി ചീഫ് എക്‌സിക്യൂട്ടീവായി നിയമനം കാത്തിരിക്കുന്ന മുന്‍ ഐ.എ.എസുകാരന്‍ ആരോഗ്യ- ആഭ്യന്തര വകുപ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായി കൃത്യനിര്‍വഹണം നടത്തിയ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. മുമ്പും ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി ഡോക്ടര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് പ്രതികരിക്കുന്നു. 

ശ്രീറാമിനെ രക്ഷിക്കാന്‍ മുന്‍ ഐ.എ.എസ് ഉന്നതനും വഫയും ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ ഊമക്കത്ത് ലഭിച്ചിരുന്നു. 
ദേഹപരിശോധനയ്ക്ക് ഗവ. ജനറല്‍ ആശുപത്രിയില്‍ കൊണ്ട് ചെല്ലാന്‍ പോലീസ് തീരുമാനിച്ചതോടെ ശ്രീറാം ഫോണ്‍ വഴി ആരോഗ്യവകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മേയ് 31ന് വിരമിച്ച റിട്ട. ഐഎഎ് ഉദ്യോഗസ്ഥനേയും ഒരു ഡോക്റ്റര്‍ സുഹൃത്തിനേയും വിവരം അറിയിച്ചെന്നാണ് കത്തില്‍ പറയുന്നത്. ശ്രീറാം വെങ്കട്ടരാമനെ ദേഹപരിശോധനയ്ക്കു ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് ആരോഗ്യവകുപ്പിലെ മൂന്ന് ഉന്നതകള്‍ ഫോണ്‍വഴി ആശുപത്രിയില്‍ ബന്ധപ്പെടുകയും വെങ്കട്ടരാമന്റെ ഡോക്റ്റര്‍ സുഹൃത്ത് ആശുപത്രിയിലേക്ക് പാഞ്ഞ് എത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യവകുപ്പ മെഡിക്കല്‍ വിഭാഗം അഡീ. ഡയറക്റ്റര്‍ ഡോ. ബിന്ദു മോഹന്‍, ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീ. ഡയറക്റ്റര്‍ ഡോ. ശ്രീലത എന്നിവരാണ് ആശുപത്രിയില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടത്. 

ശ്രീറാമിന്റെ രക്തസാംപിള്‍ എടുക്കരുതെന്നും പരിശോധയ്ക്കും വിടരുതെന്നുമാണ് നിര്‍ദേശം. ഇതിനെതിരേ ആക്ഷേപം ശക്തമായതോടെ തെളിവ് നശിപ്പിക്കാന്‍ കണക്കിന് സമയക്രമം വെകിപ്പിച്ചതും ഈ ഉന്നതകളുടെ നിര്‍ദേശം അനുസരിച്ചാണ്. ശ്രീറാമിന്റെ വനിത സുഹൃത്തായ വഫ ഫിറോസും ദേഹപരിശോധനയ്ക്ക് മുന്‍പ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കഴിഞ്ഞ മേയ് 31ന് വിരമിച്ച ഐഎഎസ് ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടു. ഈ ഉന്നതനുമായി വഫയ്ക്ക് വളരെ വലിയ അടുപ്പമാണ്.

കവടിയാറിയെ സര്‍ക്കാര്‍ വീട്ടില്‍ റിട്ടയര്‍ ചെയ്തിട്ടും തങ്ങുന്ന ഈ ഉന്നതന്റെ വീട്ടില്‍ നിരന്തര സന്ദര്‍ശകയാണ് വഫ ഫിറോസ്. ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കണമെന്നും വഫ ഈ റിട്ട. എഐഎസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചതോടെ ആരോഗ്യ വകുപ്പ് ഉന്നതകള്‍ക്കും ശ്രീറാം ചികിത്സയില്‍ കഴിയുന്ന ്രൈപവറ്റ് ആശുപത്രിക്കും ഇയാള്‍ വീണ്ടും നിര്‍ദേശം നല്‍കിയതിനു പിുറമേ ആഭ്യന്തരവകുപ്പിലെ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അതിനിടയില്‍ ശ്രീറാം വെങ്കട്ടരാമന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഫലയില്‍ കുറിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്റ്ററെ ഡയറക്റ്ററുടെ നിര്‍ദേശം അനുസരിച്ചില്ല എന്ന് കാണിച്ച് പ്രതികാര നടപടി ആരോഗ്യവകുപ്പ് ഉന്നത സ്വീകരിക്കുകയും എന്നാല്‍ സ്ഥലംമാറ്റാനുള്ള നീക്കം ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ തടയുകയും ചെയ്‌തെന്നാണ് കത്തില്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends