Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ പിഎസ്എസി റാങ്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ ഉപയോഗിച്ചത് സിം ഇടാവുന്ന ചൈനീസ് വാച്ചെന്ന് സംശയം

07 AUGUST 2019 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

പിഎസ്എസി റാങ്ക് പട്ടികയില്‍, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും നസീമും ഇടം പിടിച്ചത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയാണെന്ന് സൈബര്‍ സെല്ലിനു വിവരം ലഭിച്ചു. സ്‌കാനിംഗ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിച്ചിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. തട്ടിപ്പു നടത്തിയവരുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളിലാക്കി വാച്ചിലേക്ക് തിരികെ അയച്ചു.

പരീക്ഷാ സമയത്ത് പ്രണവിനു സന്ദേശമയച്ച സുഹൃത്തും നാട്ടുകാരനുമായ ഗോകുല്‍ എസ്എപി ക്യാംപിലെ പൊലീസുകാരനാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പിഎസ്സി ജീവനക്കാര്‍ രഹസ്യമായി സമ്മതിക്കുന്നു. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നത് ഈ ജീവനക്കാരാണ്. ഈ സംശയമുള്ളതിനാലാണ് പിഎസ്സിയുടെ പരീക്ഷാ സെന്ററുകളില്‍നിന്ന് യൂണിവേഴ്‌സിറ്റി കോളജിനെ ഒഴിവാക്കിയത്.

ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍ (കാസര്‍കോട് ) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമാണ്. നസീം 28-ാം റാങ്കുകാരനാണ്. വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും പ്രണവ് 17-ാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണ് പരീക്ഷയില്‍ ലഭിച്ചത്.

സൈബര്‍ സെല്ലാണ്, പിഎസ്സി ആഭ്യന്തര വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് തട്ടിപ്പുകാരെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചത്. സിം ഇടാന്‍ കഴിയുന്ന ചൈനീസ് വാച്ച് തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത്തരം വാച്ചില്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ സംവിധാനമുണ്ട്. ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്യാന്‍ സെക്കന്റുകള്‍ മതി. എ, ബി, സി, ഡി എന്നീ നാല് കോഡിലുള്ള ചോദ്യമാണ് പിഎസ്സി തയാറാക്കുന്നത്. ഈ നാല് ചോദ്യങ്ങളും സ്‌കാന്‍ ചെയ്ത് ഇമേജ് രൂപത്തില്‍ പുറത്തുള്ള കൂട്ടുകാരിലേക്ക് എത്തിച്ചിരിക്കുമെന്നാണ് സൈബര്‍ വിദഗ്ധരുടെ നിഗമനം.

കൂട്ടുകാര്‍ക്ക് വാട്‌സാപ്പിലോ മറ്റു മാര്‍ഗങ്ങളിലൂടെയോ ഇമേജ് രൂപത്തില്‍ ചോദ്യപേപ്പര്‍ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരം വാച്ചില്‍നിന്ന് പുറത്തേക്ക് ഇമേജ് രൂപത്തില്‍ സന്ദേശം അയയ്ക്കാമെങ്കിലും ഇമേജ് രൂപത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. സാധാരണ സന്ദേശം മാത്രമേ വാച്ച് സ്വീകരിക്കൂ. ശിവരഞ്ജിത്തിന് 96-ഉം, പ്രണവിന് 78-ഉം സന്ദേശങ്ങള്‍ വരാനുള്ള കാരണവും ഇതാണെന്നു അന്വേഷണസംഘം വിലയിരുത്തുന്നു. 5,000 രൂപ മുതല്‍ ഇത്തരം ചൈനീസ് വാച്ചുകള്‍ ലഭിക്കും.

ഇതര സംസ്ഥാനങ്ങളില്‍ നടന്നതിനു സമാനമായ വലിയ പരീക്ഷാ തട്ടിപ്പാണ് നടന്നതെന്നാണ് പിഎസ്സി വിജിലന്‍സ് സംഘത്തിന്റെ നിഗമനം. വിവിധ ജില്ലകളിലെ നൂറോളം പേര്‍ സിവില്‍ പൊലീസ് പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ 7 പിഎസ്സി റാങ്ക് ലിസ്റ്റുണ്ട്. റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരുടെ (ആകെ 700 പേര്‍) ഫോണ്‍ നമ്പരുകള്‍ പരിശോധിക്കുന്നതോടെ ഇതില്‍ വ്യക്തത വരും. പ്രണവിന്റെ നമ്പരില്‍ പരീക്ഷാ സമയത്ത് സന്ദേശം അയച്ച ഗോകുല്‍ സിവില്‍ പൊലീസ് ഓഫിസറാണ്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരം ലഭിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (46 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (49 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (53 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (55 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (1 hour ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (1 hour ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (1 hour ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends