ശ്രീറാം വെങ്കിട്ടരാമന്‍ പത്രക്കാരുടെ കണ്ണില്‍ പെടാതെ ആശുപത്രിവിട്ടു; മാധ്യമങ്ങളെ ഒഴിവാക്കാനായി ആശുപത്രിയുടെ അകത്ത് നിന്ന് ആംബുലന്‍സിലാണ് ശ്രീറാം പോയത്; നാലാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; പ്രളയം വന്നത് പ്രതിഷേധം കെട്ടടങ്ങി

മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസി ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമങ്ങളെ ഒഴിവാക്കാനായി ആശുപത്രിയുടെ അകത്ത് നിന്ന് ആംബുലന്‍സിലാണ് ശ്രീറാം പോയത്.
മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെ ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന് ഡോക്ടര്‍മാര്‍ നാലാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. കനത്ത ആഘാതങ്ങള്‍ മൂലം ഒരു സംഭവത്തെ കുറിച്ച് പൂര്‍ണമായി ഓര്‍ത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീറാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
അപകടം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമ് ആശുപത്രി വിടുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഡി.ജി.പി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് സാക്ഷിമൊഴികള്‍.
https://www.facebook.com/Malayalivartha

























