പ്രളയ ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും...

പ്രളയ ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാകും മുഖ്യമന്ത്രി സന്ദര്‍ശിക്കുക. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കരിപ്പൂരിലേക്ക് എത്തുന്ന മുഖ്യമന്ത്രി അവിടുന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഹെലികോപ്ടറില്‍ പോകും. റോഡുമാര്‍ഗം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹെലികോപ്ടറില്‍ മലപ്പുറത്തെത്തും. അവിടെയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന വിധത്തിലാണ് സന്ദര്‍ശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായാണ് പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി സംസ്ഥാനത്ത് ഇതുവരെ 76 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന്മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്താകെ 1654 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,87,585 പേര്‍ ക്യാമ്ബുകളില്‍ കഴിയുന്നു. തിങ്കളാഴ്ച മാറി നിന്നതിനാല്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച ഊര്‍ജിതമായി.
https://www.facebook.com/Malayalivartha





















