സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ മരിച്ചത് 85 പേര്‍ ... മലപ്പുറം കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് ആറു മൃതദേഹം, ഇതുവരെ 19 മൃതദേഹം കണ്ടെടുത്തു, മലപ്പുറത്തും വയനാട്ടിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ ഇതുവരെ മരിച്ചത് 85 പേര്‍ . വിവിധ ജില്ലകളിലായി 50ലേറെ പേരെ കാണാതായി. ദുരിതബാധിത മേഖലകളില്‍ ആകെ 1654 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,87,585 ആളുകളാണ് തിരിച്ചുപോകാന്‍ കഴിയാതെയും വീടുകള്‍ നഷ്ടപ്പെട്ടും ക്യാമ്പുകളില്‍ കഴിയുന്നത്. 83,274 കുടുംബങ്ങള്‍ക്കാണ് പ്രളയക്കെടുതികളില്‍ വീട് വിട്ടിറങ്ങേണ്ടിവന്നത്. കോഴിക്കോട് ജില്ലയില്‍ 60,621 പേരും മലപ്പുറത്ത് 55,720 പേരും വയനാട്ടില്‍ 38,779 പേരും തൃശൂരില്‍ 46,622 പേരും ക്യാമ്പുകളിലാണ്. പ്രളയം ഏറ്റവും കുറഞ്ഞ അളവില്‍ ബാധിച്ച കൊല്ലം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
മലപ്പുറത്ത് 28 പേരാണ് മരിച്ചത്. 50 പേരെ കണ്ടെത്താനുണ്ട്. കോഴിക്കോട് 17 മരണം റിപോര്‍ട്ട് ചെയ്തു. വയനാട്ടില്‍ 12 പേര്‍ മരിച്ചു. ഏഴ് പേരെ കണ്ടെത്താനുണ്ട്. മലപ്പുറത്തും വയനാട്ടിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ ഇന്നലെ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്ത് 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലപ്പുറത്ത് 65ഉം, ഇടുക്കിയില്‍ 62ഉം, പാലക്കാട് 53ഉം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
"
https://www.facebook.com/Malayalivartha





















