Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എന്തേ ഈ മലയാളി ഒരിക്കലും നന്നാവാത്തേ... സെല്‍ഫി ടുറിസത്തിനായി പുത്തുമലയിലും കവളപ്പാറയിലുമെത്തുന്ന സന്ദര്‍ശകര്‍ ചില്ലറയല്ല, ഉരുള്‍പൊട്ടലുണ്ടായ ഭൂദാനം കവളപ്പാറയിലേക്കുള്ള സന്ദര്‍ശക പ്രവാഹം കണ്ട് രക്ഷാപ്രവര്‍ത്തകര്‍ നെഞ്ചത്ത് കൈ വച്ചു

13 AUGUST 2019 08:57 AM IST
മലയാളി വാര്‍ത്ത

ഇങ്ങനൊരു മനസ്സ് ലോകത്ത് മലയാളിക്കേ കാണൂ. ദുരന്തമുഖത്തെത്തി സാഹസികമായി രണ്ടു സെല്‍ഫിയെടുക്കുക, എന്നിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുക. സെല്‍ഫി ടുറിസത്തിനായി പുത്തുമലയിലും കവളപ്പാറയിലുമെത്തുന്ന സന്ദര്‍ശകര്‍ ചില്ലറയല്ല.
ഉരുള്‍പൊട്ടലുണ്ടായ ഭൂദാനം കവളപ്പാറയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവാഹം രക്ഷാപ്രവര്‍ത്തനത്തെ ശരിക്കും ബാധിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞതോടെ പാലുണ്ട- മുണ്ടേരി റോഡില്‍ വരെ ഗതാഗതം തടസ്സപ്പെട്ടു. പാലുണ്ടയിലും ഞെട്ടിക്കുളത്തും പനങ്കയത്തും ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസും നാട്ടുകാരും പാടുപ്പെട്ടു. എങ്കിലും കാഴ്ച്ചക്കാരായെത്തുന്നവര്‍ക്ക് ഒരു കൂസലുമില്ല.
പനങ്കയം പാലത്തിനു മുന്നോട്ട് വാഹനങ്ങള്‍ വിടുന്നില്ല. സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കവളപ്പാറയിലേക്ക് വിടുന്നുള്ളൂ. സന്ദര്‍ശകരെത്തുന്ന വാഹനങ്ങള്‍ കാരണം മൃതദേഹവുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് വരെ തടസ്സം നേരിടുന്നുണ്ട്.

ടുറിസം മാഫിയയുടെ ആര്‍ത്തി തന്നെയാണ് പുത്തുമലയെ തകര്‍ത്തെറിഞ്ഞത്. പച്ചക്കാട് മലയില്‍ ഓരോ റിസോര്‍ട്ട് വരുമ്പോഴും ഞങ്ങളുടെ ജീവന് ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നതാണ്. വലിയ പാറകള്‍ തോട്ട വച്ച് പൊട്ടിച്ചാണ് അവര്‍ നിര്‍മാണം നടത്തിയിരുന്നത്. പത്തോളം റിസോര്‍ട്ടുകള്‍ അവിടെ പണിതു. മല ഇളകിയിട്ടുണ്ടാകും. ഒടുവില്‍ എല്ലാംകൂടി ഇളകി ഞങ്ങളുടെ തലയില്‍ വീണു'. പുത്തുമല പ്രളയത്തില്‍ അച്ഛന്‍ പനീര്‍സെല്‍വത്തെയും അമ്മ റാണിയെയും നഷ്ടമായ നെഹ്‌റു(37)വിന്റെ വാക്കുകളില്‍ രോഷം. നെഹ്രുവിനു മാത്രമല്ല നിരവധി പേര്‍ക്കുണ്ട് ഈ പരാതി.

കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തവണത്തെ ഉരുള്‍പ്പൊട്ടലുകള്‍ക്കുള്ള കാരണവും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറിമാഫിയയെ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധിപോലും മറികടന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്വാറി മാഫിയയും ടൂറിസവുമൊക്കെച്ചേര്‍ന്നു നമ്മുടെ മലനിരകള്‍ തകര്‍ത്തു. ഒടുവില്‍ ദുരന്തമുഖത്തെ സെല്‍ഫി ആഘോഷവും, എന്തേ ഈ മലയാളി ഒരിക്കലും നന്നാവാത്തേ .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (3 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (3 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (3 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (3 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (4 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (4 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (4 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (5 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (6 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (7 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (8 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (8 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends