Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഈ സമയത്ത് തന്നെ ഇത് വേണോ? കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!!കാലവര്‍ഷക്കെടുതിയില്‍പെട്ട് കേരളം ഒന്നടങ്കം ദുരിതമനുഭവിക്കുമ്പോൾ നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യത്തിനൊപ്പം ബിജെപി നേതാവ് കെ സുരേന്ദ്രൻ

13 AUGUST 2019 11:01 AM IST
മലയാളി വാര്‍ത്ത

കേരളം മുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്ന സമയം ഇങ്ങനെയൊരു പോസ്റ്റിട്ടത് ശരിയല്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. സുരേന്ദ്രനെ തെറിവിളിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. കാലവര്‍ഷക്കെടുതിയില്‍പെട്ട് കേരളം ഒന്നടങ്കം ദുരിതമനുഭവിക്കുമ്പോൾ നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യത്തിനൊപ്പം നിന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടങ്ങിയത്. നരേന്ദ്രമോദിയുടെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പ്രോഗാമിനെ കുറിച്ചാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ച്‌ സെല്‍ഫിയെടുക്കുന്നതാണ് ചിത്രം. എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വരികയായിരുന്നു. നേരത്തെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം മഴയുടെ തീവ്രതകുറഞ്ഞ ആശ്വാസം ഇല്ലാതാക്കി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയെന്നു മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളടക്കമുള്ള മേഖലകളില്‍ ഇന്നലെ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം സംസ്ഥാനത്തുടനീളം മഴ പെയ്യിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. വ്യാഴാഴ്ചയോടെ മഴ കുറയും. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പ്രളയത്തിന് കാരണമായപോലെ അതിതീവ്രമഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും, എറണാകുളത്തും ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണുര്‍ ജില്ലകള്‍ക്കാണ് ഓറഞ്ച് അലെര്‍ട്ട്. ഇന്ന് പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍േഗാഡ് ജില്ലകളിലും 15ന് കണ്ണൂരും 16ന് കാസര്‍ഗോഡും യെലോ അലെര്‍ട്ട് ഉണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. ഇതു ശക്തമാകുന്നതോടെ നാളെവരെയുള്ള 48 മണിക്കൂറില്‍ കേരളത്തിലും മധ്യഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കും. കേരളത്തിനുപുറമേ വടക്കന്‍ ഒഡീഷ, ദക്ഷിണ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ന്യൂനമര്‍ദം ഇന്നു രാവിലെയോടെ ഝാര്‍ഖണ്ഡിലെത്തും. നാളെ ഉത്തര്‍ പ്രദേശിന്റെ തെക്കന്‍ മേഖലയിലും. കേരള, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അഞ്ചു ദിവസത്തേക്ക് ഈ നില തുടരുമെന്നും മുന്നറിയിപ്പുണ്ട്. നാലു ദിവസത്തെ ശക്തമായ മഴയില്‍ കേരളത്തില്‍ 90 ജീവന്‍ പൊലിഞ്ഞപ്പോള്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ 150 കടന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (3 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (3 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (3 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (3 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (4 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (4 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (4 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (5 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (6 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (7 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (8 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (8 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends