Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അനസിന്റെ നല്ല മനസ്സിന് അഭിനന്ദനവുമായി ശൈലജ ടീച്ചര്‍, റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി

14 AUGUST 2019 11:35 AM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നുണകളിലൊന്നാണ്, പ്രളയത്തിന് ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലെന്ന്! വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവര്‍ക്ക് കടയിലുള്ളതെല്ലാം വാരിനല്‍കിയ നൗഷാദും സ്വന്തം കുഞ്ഞിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കടം വാങ്ങിയതും സ്വരൂപിച്ചു കൂട്ടിയതുമെല്ലാം എടുത്ത് മഴവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നല്‍കാന്‍ മടികാണിക്കാത്ത അനസുമെല്ലാം നമുക്കു ചുറ്റുമുള്ളപ്പോള്‍ നാം തോറ്റ ജനതയല്ല. ഉറപ്പാണ്്, പുരോഗതിയിലേക്കുള്ള നാടിന്റെ പ്രയാണത്തെ ഒന്നു സാവധാനത്തിലാക്കുമെങ്കിലും ഈ സാഹചര്യത്തേയും നാം അതിജീവിച്ച് മുന്നോട്ട് കുതിയ്ക്കുക തന്നെ ചെയ്യും.

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസ് അക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ്.

അതുകൊണ്ടാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനസ്സിന് അഭിനന്ദനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. 'ടീച്ചറമ്മ എന്നെ വിളിച്ചിരുന്നു. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറഞ്ഞു. കുഞ്ഞിനുള്ള എല്ലാ ചികിത്സയും നല്‍കാമെന്നു പറഞ്ഞു. കണ്ണുകള്‍ അറിയാതെ തന്നെ നിറയുന്നു. പ്രശസ്തിക്കു വേണ്ടിയല്ല അത്തരമൊരു പോസ്റ്റിട്ടത്. കവളപ്പാറയിലെയും പുത്തുമലയിലെയും കാഴ്ചകള്‍ കാണുമ്പോള്‍ സങ്കടം വരുന്നു, നമ്മുടെ സങ്കടങ്ങള്‍ എറെ ചെറുതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാനും ഭാര്യ റെജിലയും ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അനസ് പറഞ്ഞു.

പത്തനംതിട്ട എഴംകുളം സ്വദേശിയായ അനസിന് മൂന്ന് മക്കളാണ് ഉള്ളത്. 4 വയസുള്ള രണ്ടാമത്തെ മകനാണ് കാന്‍സര്‍ ബാധിച്ചു ചികിത്സയിലുള്ളത്. ജന്‍മനാ മാനസിക ദൗര്‍ബല്യമുള്ള കുഞ്ഞ് കാന്‍സര്‍ ബാധിതനാണെന്ന് ആറുമാസം മുന്‍പാണ് തിരിച്ചറിഞ്ഞത്. നാലുമാസമായി ആര്‍സിസിയില്‍ ചികിത്സയിലാണ്. നാഗര്‍കോവില്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയിലുള്ള ജോലിയാണ് വരുമാനമാര്‍ഗം. പത്തുലക്ഷത്തോളം രൂപ ലോണ്‍ എടുത്താണ് മകന്റെ ചികിത്സ നടത്തിയിരുന്നത്. വീണ്ടും ഈ വെള്ളിയാഴ്ച ആര്‍സിസിയില്‍ ചികിത്സ തുടങ്ങുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്ന് അനസ് തുടര്‍ന്ന് പറയുന്നു.

കുട്ടിയുടെ ചികിത്സയ്ക്കായി സ്വന്തം നിലയില്‍ സ്വരൂപിച്ച തുകയും രണ്ട് പേര്‍ സഹായിച്ച തുകയും ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെ നിരവധി പേര്‍ എന്നെ തേടിയെത്തി. ആശ്വാസവാക്കുകള്‍ പറഞ്ഞു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ശൈലജ ടീച്ചറുടെ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. നാം ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് അനസ് ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞു.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends