Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്

13 AUGUST 2019 05:41 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ എന്ന വിവാദ പരാമര്‍ശത്തിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് സുമിതി ചൗധരി ഫയല്‍ ചെയത് കേസിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരത്തെ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാനാ'കുമെന്നായിരുന്നു ശശി തരൂർ നടത്തിയ പ്രസ്ഥാവന. 2019ലും ബിജെപി വിജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂര്‍ പറഞ്ഞു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമില്ല. ബിജെപി ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലും സമാനമായ സാഹചര്യമുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

പാകിസ്താനെ പോലെ സംഘര്‍ഷ കലുഷിതമായ രാജ്യമായി പിന്നീട് ഇന്ത്യ മാറും. ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റി എഴുതും. ആ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമുണ്ടാകില്ലെന്നും ശശി തരൂര്‍ ഓര്‍മിപ്പിക്കുന്നു.

“ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ബിജെപി സൃഷ്ടിക്കുക. ഇതിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടും. ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം തുടച്ച് നീക്കപ്പെടും. തരൂര്‍ പറഞ്ഞു. ഇത്തരമൊരു രാജ്യത്തിന് വേണ്ടി ആയിരുന്നില്ല മഹാത്മാ ഗാന്ധി, മൗലാന് അബുല്‍ കലാം ആസാദ്, നെഹ്‌റു, പട്ടേല്‍ തുടങ്ങിയ മഹാന്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പോരാടിയത്” എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.

ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. പാകിസ്താന്റെ രൂപീകരണത്തിന് ഉത്തരവാദി കോണ്‍ഗ്രസാണ്. രാജ്യത്തെ ഹിന്ദുക്കളെ മോശക്കാരാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു പാക്കിസ്ഥാന്‍' വിഷയത്തില്‍ ശശി തരൂരിനു കോണ്‍ഗ്രസ് താക്കീത് നല്‍കിയിരുന്നു. വാക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു പാര്‍ട്ടി, തരൂരിനെ ഉപദേശിച്ചു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു ശശി തരൂറിന്റെ പ്രതികരണം. ഹിന്ദു തത്വങ്ങളില്‍ അധിഷ്ഠിതമായ രാജ്യ നിര്‍മാണത്തിനു ബിജെപി തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ താന്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നു തരൂര്‍ പറഞ്ഞു. 2013-ലും താന്‍ ഇതു തന്നെ പറഞ്ഞിരുന്നതായും തരൂര്‍ ഓര്‍മിപ്പിച്ചു.

കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിഷയത്തില്‍ മോദിയെ പിന്തുണയ്ക്കാനാണ് തരൂര്‍ ശ്രമിച്ചത്. ട്രംപിന് താന്‍ പറയുന്ന കാര്യത്തെ കുറിച്ചത് ബോധ്യമില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ സംബന്ധിച്ച് മോദി എന്താണെന്ന് പറഞ്ഞതെന്ന് അറിയില്ല. അതുകൊണ്ട് അങ്ങനൊരു ഇടപെടല്‍ മോദി നടത്തിയിട്ടില്ലെന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്

എന്നാൽ ജമ്മു കശ്മീര്‍ വിഷയത്തിലും ബിജെപിക്കെതിരെ ശശിതരൂർ ശക്തമായി ആഞ്ഞടിച്ചു. ജമ്മു കശ്മീര്‍ ബില്‍ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്ന് ശശി തരൂര്‍ ആരോപിച്ചു. നോട്ട് നിരോധനം പ്രഖ്യാപിച്ചവേളയില്‍ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും അത് ദുരന്തമാണെന്ന് പിന്നീട് തെളിഞ്ഞു. കശ്മീരിലെ യഥാര്‍ഥ്യം മനസിലാക്കാന്‍ സര്‍വകക്ഷി സംഘത്തെ എപ്പോഴാണ് കൊണ്ടുപോകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (4 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (4 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (4 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (4 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (5 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (5 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (7 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (8 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (9 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (9 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends