Widgets Magazine
06
Dec / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്


ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി


മെറിന്‍ ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും


ജനിച്ച്‌ ഏതാനും മണിക്കൂറിനുള്ളില്‍ 21 നില കെട്ടിടത്തില്‍ നിന്നും കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു!! നിലത്തുവീണ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി ചിതറി തെറിച്ചു; നടുങ്ങിവിറച്ച്‌ വാച്ച്‌മാന്‍; താമസക്കാരെ പോലീസ് ചോദ്യം ചെയ്യുന്നു...


എന്റെ മകന്റെ പ്രവൃത്തിയിൽ ഞാൻ ലജ്ജിക്കുന്നു, പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക, കോണ്ടം കരുതുക, അക്രമിയുമായി സഹകരിക്കുക എന്നൊക്കെ സ്ത്രീകളോട് ഉപദേശിച്ച് മകൻ; മകനെതിരെ തുറന്നടിച്ച് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ

പറഞ്ഞറിയിക്കാനാകില്ല കൈക്കൂപ്പി തൊഴണം!!! ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്ബോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല! പൊഴിയുന്നത് കണ്ണുനീരാണ്; രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്ബുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറയുന്നതിങ്ങനെ..

14 AUGUST 2019 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം കുരുന്നുജീവനുകള്‍ക്ക് ഭീഷണി

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി

പ്രാര്‍ഥനയിലൂടെ സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 90-കാരന്‍ പോലീസ് പിടിയില്‍

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന

കുറേ ചെറുപ്പക്കാര്‍ രാവിലെ തന്നെ ഇറങ്ങും രക്ഷാപ്രവര്‍ത്തനത്തിന്, ഇത് ആരും വിളിക്കാതെ തന്നെയാണ് ഇറങ്ങുന്നത്. ജോലിയില്‍ നിന്ന് ലീവെടുത്തിട്ടാണ് ഈ സേവനം. മണ്ണിനടിയില്‍ കിടക്കുന്നത് അവരുടെ ആരുമല്ല, മുന്‍പ് കണ്ടതും ഇല്ല, കവളപ്പാറ എന്ന് കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമാണെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ ജീവന്‍ പണയം വെച്ച്‌ ഇറങ്ങുന്നതിന് കാരണം ഒന്നേയുള്ളൂ, അവര്‍ തങ്ങളുടെ സഹജീവികള്‍. രാവും പകലുമില്ലാതെ നിക്കാതെ പെയ്യുന്ന ആ ചെളിയില്‍ അവര്‍ പണിയെടുത്തു. ഓരോനിമിഷവും എവിടെനിന്നെങ്കിലും ഒരു നിശ്വാസം, ഒരു ശബ്ദം അവര്‍ പ്രതീക്ഷിച്ചു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

'രണ്ടു കൈകൊണ്ടും തൊഴുതാല്‍ മതിയാവില്ല ഈ കുട്ട്യോളെയൊക്കെ' ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്ബുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിന് കാരണവും ഉണ്ട്. ചിലത് ജീര്‍ണ്ണിച്ച്‌, മറ്റു ചിലത് വസ്ത്രങ്ങളില്ലാതെ. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ എടുക്കുമ്ബോള്‍ പലതിന്റെയും അവസ്ഥ ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്. ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്ബോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല. മറിച്ച്‌ പൊഴിയുന്നത് കണ്ണുനീരാണ്. എല്ലാം ഉള്ളില്‍ അടക്കി ആ മൃതദേഹം പുറത്തെത്തിക്കും. വസ്ത്രങ്ങള്‍ ഇല്ലാതെ മൃതദേഹം ലഭിക്കുമ്ബോള്‍ കണ്ട് നില്‍ക്കുകയല്ല, മറിച്ച്‌ ഉടുമുണ്ട് അഴിച്ച്‌ പുതപ്പിച്ച്‌ മൃതദേഹത്തിന് ആദരവ് നല്‍കുകയാണ് ചെയ്യുന്നത്. കണ്ടുനില്‍ക്കുന്നവരുടെ നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. കവളപ്പാറയിലും കോട്ടക്കുന്നിലുമൊക്കെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനോടകം നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി കഴിഞ്ഞു..

ദിവസങ്ങള്‍ കഴിയുംതോറും ആ പ്രതീക്ഷയാണ് മങ്ങിയത്. ഇനി തിരയേണ്ടത് ശ്വാസം നിലച്ച മൃതദേഹങ്ങള്‍ മാത്രം. കണ്ടെടുക്കുന്ന ഓരോ മൃതദേഹവും വളരെ സൂക്ഷ്മതയോടെ കഴുകി, പരിക്കേല്‍ക്കാതെ പൊതിഞ്ഞ് അവര്‍ എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തു. കൃത്യമായി ഭക്ഷണമില്ല, വിശ്രമമില്ല, ഉറക്കമില്ല… പക്ഷേ, അതൊന്നും അവരെ അലട്ടിയിരുന്നില്ല. ഈ ഒരുപറ്റം യുവാക്കള്‍ക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതു കൊണ്ടാണിത്. കഴിഞ്ഞദിവസങ്ങളില്‍ കനത്ത ദുരന്തംവിതച്ച മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മുതല്‍ 204.5 വരെ മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരാ, നിങ്ങള്‍ തോക്ക് എടുക്കണം എന്ന് മദ്യപിച്ച്‌ ലക്കുകെട്ട ആളുടെ ആക്രോശം; ഡാൻസ് നിർത്തിയ യുവതിക്ക് നേരെ വെടിയുതീർത്തു  (16 minutes ago)

തെലങ്കാനയിൽ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു  (31 minutes ago)

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവ  (36 minutes ago)

യുഎഇയിലെ പ്രവാസികളുടെ മുന്നിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു..!  (36 minutes ago)

ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് ര  (41 minutes ago)

മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മഞ്ഞുകട്ടകൾ വാരിക്കഴിച്ച് കുഞ്ചാക്കോ ബോബൻ  (47 minutes ago)

സൗദിയിൽ പ്രവാസിയെ കാത്തിരുന്നത്....!  (48 minutes ago)

ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല; പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ധനവുമായി ശ്രീകുമാരന്‍ തമ്പി  (1 hour ago)

‘സ്വഫവ’ പദ്ധതിയുമായി സൗദി...!  (1 hour ago)

സൗദി എയർലൈൻസ് സൗജന്യ ബാഗേജിന്റെ കാര്യത്തിൽ തീരുമാനമായി ..!  (1 hour ago)

വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടി  (1 hour ago)

ചുളുവിൽ ഒറ്റ നമ്പർ ലോട്ടറി,വിരമിക്കൽ പ്രായം 57; അടുത്ത വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കം ധനവകുപ്പിൽ തുടങ്ങിയെന്ന് സൂചന  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ട്വന്റി-20യില്‍ സഞ്ജുവിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല, കെ.എല്‍.രാഹുല്‍ ധവാന് പകരം ഓപ്പണറാകുമെന്ന് സൂചന  (1 hour ago)

വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതകള്‍ ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത് ഡോക്ടര്‍ കൊല്ലപ്പെട്ട അതേ ദേശീയപാതയിൽ  (1 hour ago)

Malayali Vartha Recommends