Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഇങ്ങനെയാവണം സര്‍... പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് കാട്ടിത്തരുകയാണ് തിരുവനന്തപുരം നഗരസഭാ മേയര്‍; കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും അന്യ ജില്ലക്കാര്‍ക്ക് ടണ്‍കണക്കിന് സ്‌നേഹം കയറ്റിയയച്ച വി.കെ. പ്രശാന്ത് താരമാകുന്നു; സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചെറുപ്പക്കാരുടെ സ്വന്തം മേയര്‍ ബ്രോയാണ് വി.കെ. പ്രശാന്ത്

14 AUGUST 2019 11:10 AM IST
മലയാളി വാര്‍ത്ത

പ്രളയം അധികം ബാധിക്കാത്ത ജില്ലയാണ് തിരുവനന്തപുരം. പ്രത്യേകിച്ചും നഗരസഭാ പരിധിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലതാനും. എന്നാല്‍ കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസ് സജീവമായിരുന്നു. പ്രളയമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ മേയര്‍ വി.കെ. പ്രശാന്ത് ഓടി നടന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ കളക്ടര്‍ വാസുകിയുടെ വ്യക്തിപ്രഭാവത്തിന് മുമ്പില്‍ പ്രശാന്തിനെ നമ്മള്‍ ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. കോര്‍പറേഷന്‍ ഓഫീസിന് മുമ്പില്‍ കഴിഞ്ഞ പ്രളയ സമയത്ത് ഒരു പന്തല്‍ കെട്ടിയിരുന്നു. കിള്ളിയാര്‍ ദുരിതാശ്വാസ കളക്ഷന്‍ സെന്റര്‍ എന്ന പേരില്‍. എന്നാല്‍ ആ പ്രളയം കഴിഞ്ഞിട്ടും ആ പന്തല്‍ പൊളിച്ചില്ല. ആ പന്തലിലാണ് ഇപ്പോഴുള്ള കളക്ഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നത്. അന്യ ജില്ലക്കാര്‍ക്ക് വേണ്ടി ഓടി നടക്കുന്ന മേയര്‍ അങ്ങനെ കേരളത്തിന്റെ താരമാകുകയാണ്. 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന തലസ്ഥാന നഗരസഭയുടെ അമരക്കാരന്‍ മേയര്‍ വി.കെ. പ്രശാന്തിന് എല്ലായിടത്തു നിന്നും അഭിനന്ദനപ്രവാഹം ഒഴുകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചെറുപ്പക്കാരുടെ സ്വന്തം മേയര്‍ ബ്രോയാണ് വി.കെ. പ്രശാന്ത്. നഗരസഭയിലെ പ്രോജക്ട് സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌കരിച്ച് ഗ്രീന്‍ആര്‍മിയിലെ വോളന്റിയര്‍മാരിലൂടെയാണ് മേയര്‍ നഗരസഭയുടെ കളക്ഷന്‍ സെന്റര്‍ ചടുലമായി പ്രവര്‍ത്തിപ്പിക്കുന്നത്.

ഫേസ്ബുക്കിലൂടെ ആവശ്യമായ സാധനങ്ങള്‍ക്കുള്ള അറിയിപ്പും ലഭ്യമാക്കും. നഗരസഭാ ആസ്ഥാനത്ത് 24 മണിക്കൂറും കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി 1 വരെ വോളന്റിയര്‍മാര്‍ക്കൊപ്പം ചെലവിഴച്ച ശേഷം മടങ്ങുന്ന മേയര്‍ രാവിലെ 8ന് മുമ്പ് എത്തും. ഇതിനോടകം 27ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നഗരസഭയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വയനാട്, നിലമ്പൂര്‍, ആലപ്പുഴ എന്നിവിടങ്ങിലേക്ക് നിരന്തരം സഹായമെത്തിക്കുന്ന മേയറുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് ജില്ലാ ഭരണാധികാരികളും രംഗത്തെത്തി. മേയറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അഭിനന്ദനം അറിയിച്ചുള്ള കമന്റുകളാണ്. ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മേയര്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്.

ആദ്യ ദിവസം തണുത്ത പ്രതികരണമായിരുന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആളുകള്‍ സാധനങ്ങളുമായി നഗരസഭയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. നഗരസഭയിലെ തിരക്ക് നിയന്ത്രിക്കാന്‍ വഴുതക്കാട് വനിതാ കോളേജിലും കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ ശുചീകരണത്തിനുള്ള സംഘത്തെയും മെഡിക്കല്‍ ടീമിനെയും ദുരന്തബാധിത മേഖലകളിലേക്ക് അയയ്ക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് മേയറും കൂട്ടരും.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ വി.കെ. പ്രശാന്തിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തി. അര്‍ധരാത്രിയിലും തിരുവനന്തപുരം കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം സജീവമായിരുന്നെന്നും പ്രായവും നിരാശയും മറന്ന് നമ്മളെയും കൂട്ടത്തിലൊരാളാക്കുന്ന ഒരുമയുടെ മഹേന്ദ്രജാലമായിരുന്നെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എന്‍ജിനീയര്‍മാരടക്കമുള്ള അഞ്ഞൂറോളം യുവതീ യുവാക്കള്‍ കളക്ഷന്‍ സെന്ററില്‍ സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്റെ ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തെയും മന്ത്രി അഭിനന്ദിച്ചു. മേയര്‍ വികെ പ്രശാന്ത് ബിഗ് സല്യൂട്ടും നേര്‍ന്നാണ് ആ കുറിപ്പ് അവസാനിക്കുന്നത്.



.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends