കൃഷിസ്‌ഥലം താമസസ്‌ഥലമാക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കാല്‍ ലക്ഷത്തോളം രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ വനിതാ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയിൽ...

ചങ്ങനാശേരി കൃഷി ഓഫിസറായ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ് വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൃഷിസ്‌ഥലം താമസസ്‌ഥലമാക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കാല്‍ ലക്ഷത്തോളം രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ വനിതാ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൈക്കൂലിയായി വാങ്ങിയ 25,000 രൂപ കൂടാതെ, കണക്കില്‍പ്പെടാത്ത 70,000 രൂപയും ഇവരുടെ പക്കല്‍നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എന്‍.രാജന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരി കൃഷിഓഫിസില്‍ എത്തിയത്. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവില്‍ കൃഷിഭൂമിയായാണ് രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റിനല്‍കുന്നതിനായാണ് കൃഷി ഓഫിസില്‍ എത്തിയത്. ഇത്തരത്തില്‍ ഭൂമി രേഖകളില്‍ മാറ്റി നല്‍കുന്നതിനായി രണ്ടര ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നാണ് കൃഷി ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, പണം നല്‍കാന്‍ തയാറാകാതിരുന്ന ഇവര്‍ പരാതിയുമായി വിജിലന്‍സ് എസ്.പി. വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു വിജിലന്‍സ് സംഘം ഫിനോഫ്‌തലിന്‍ പൗഡറിട്ട നോട്ടുകള്‍ പരാതിക്കാരിയുടെ കൈവശം നല്‍കി അയച്ചു. പരാതിക്കാരി പണം നല്‍കിയതിനു പിന്നാലെ, വിജിലന്‍സ് സംഘം ഓഫിസിനുള്ളില്‍ കയറി ഇവരെ പിടികൂടി. സി.ഐമാരായ വി.എ. നിഷാദ്‌മോന്‍, റിജോ പി.ജോസഫ്, പൊലീസ് ഉദ്യോഗസ്‌ഥരായ വിന്‍സന്റ് കെ.മാത്യു, തുളസീധരക്കുറുപ്പ്, അജിത്, തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്‌റ്റും. അറസ്‌റ്റിലായ ഉദ്യോഗസ്‌ഥയെ വിജിലന്‍സ് ഓഫിസില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























