Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കനത്ത മഴയിൽ പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി,കോഴിക്കോട് പാറമ്മലില്‍ ചാലിയാറിന്റെ തീരം ഇടിയുന്നു:- അതീവ ജാഗ്രതാ നിർദ്ദേശം

14 AUGUST 2019 11:30 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു, മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാര്‍ കരകവിഞ്ഞിരുന്നു. ഇതേ തുര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ക്യാമ്ബുകള്‍ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെള്ളപ്പൊക്കം എത്തിയിരിക്കുന്നത്.പനയ്ക്കപ്പാലം, അമ്ബാറ, മൂന്നാനി എന്നിവിടങ്ങളില്‍ (ഈരാറ്റുപേട്ട -പാലാ റോഡ്) റോഡില്‍ വെള്ളം കയറി.

മൂന്നാനിയില്‍ ഇപ്പോള്‍ കഷ്ടിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്. പാലായില്‍ വ്യാപാരികള്‍ സാധന സാമഗ്രികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നു. മീനച്ചിലാറും, കൈവഴികളും കരകവിഞ്ഞ് ഉള്‍പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിലാണ്. ഉള്‍പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തു. ബുധനാഴ്ച രാവിലെ മഴയ്ക്കു ശക്തി കുറഞ്ഞിട്ടുണ്ട്.

അതേ സമയം കോഴിക്കോട് കരകവിഞ്ഞൊഴുകുന്ന ചാലിയാറിന്റെ തീരം വന്‍ തോതില്‍ ഇടിയുന്നുണ്ട്. ഇതോടെ അടുത്തുള്ള വീടുകള്‍ അപകട ഭീഷണിയിലാണ്. തീരമിടിയുന്നത് തടയാന്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ തീരം വന്‍ തോതില്‍ ഇടിഞ്ഞ്‌കൊണ്ടിരിക്കുകയാണ്. പ്രളയ ജലം കുതിച്ചെത്തുമ്ബോള്‍ ഭാഗ്യം കൊണ്ടാണ് ഇവിടെ നിന്ന് പലരും രക്ഷപ്പെട്ടത്. പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിയെങ്കിലും തിരിച്ചെത്തിയ പലര്‍ക്കും വീട്ടിലേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചാലിയാറില്‍ നിന്നുള്ള ചളി വീടുകളിലേക്ക് അടിഞ്ഞ് കൂടിയതിനാല്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തീരവാസികള്‍. പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പക്ഷേ നടപടി മാത്രം ഉണ്ടായിട്ടില്ല

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതി തീവ്ര മഴകാരണം കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 95 പേരാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്. കോട്ടയം, മലപ്പുഴ, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് പെയ്യുന്നത്. എറണാകുളം നഗരത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമില്ല. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends