Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ.....അമ്മച്ചിയേ എന്ന് വിളിച്ചോണ്ട് വീട്ടിലേയ്ക്ക് കയറി വരുന്ന ആ ഓര്‍മ്മകളിലാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്'; കണ്ണീരോടെ കെവിന്റെ അമ്മ

14 AUGUST 2019 11:46 AM IST
മലയാളി വാര്‍ത്ത

'അവന്‍ അവസാനം വീട്ടിലേക്കു വന്നപ്പോള്‍ എനിക്കു കൊണ്ടുവന്നു തന്നതാ ഈ ഗപ്പികളെ… ഇപ്പോള്‍ അവയ്ക്കു കുഞ്ഞുങ്ങളൊക്കെയുണ്ട്… ഒന്നര വര്‍ഷമാകുന്നു. പാവമായിരുന്നു എന്റെ കുഞ്ഞ്… അമ്മച്ചിയേ എന്നു വിളിച്ചോണ്ട് അവന്‍ വീട്ടിലേക്ക് ഇനി കയറിവരില്ലെന്ന് ഓര്‍ക്കുമ്ബോള്‍ നെഞ്ചു പിടയും. അവന്റെ ഓര്‍മ്മകളിലാണു ഞാന്‍ ഇന്നും ജീവിക്കുന്നത്.' കെവിന്റെ അമ്മ മേരി നിറകണ്ണുകളോടെ പറയുന്നു.

കോട്ടയം നട്ടാശേരിയിലെ വാടകവീട്ടില്‍ ചെറിയ ഫിഷ് ബൗളില്‍ നീന്തിത്തുടിക്കുന്ന ഗപ്പി മീന്‍കുഞ്ഞുങ്ങളെ നോക്കി മേരി കണ്ണുനീര്‍ ഒഴുക്കി. 'നീനു എന്നും വിളിക്കുന്നുണ്ട്. അവള്‍ മൊഴി നല്‍കാന്‍ പോയ ദിവസം കൂടെ ഞങ്ങളും കോടതിയില്‍ പോയിരുന്നു. ചിരിച്ചുനില്‍ക്കുന്ന പ്രതികളുടെ മുഖം കണ്ടപ്പോള്‍ ഹൃദയം നൊന്തു. മറ്റൊരു അമ്മയ്ക്കും ഇനി ഇങ്ങനെയൊരു വേദനയുണ്ടാകരുത്' മേരി കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.

കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന് വരാനിരിക്കെ മകൻ ലോകത്തോട് വിട പറഞ്ഞിട്ട് ഒന്നര വർഷം കഴിയുമ്പോഴും ഇപ്പോഴും ആ ഓര്‍മ്മകളിൽ കഴിഞ്ഞാണ് കെവിന്റെ കുടുംബം ജീവിക്കുന്നത്. കുടുംബത്തെ കൂടാതെ, അങ്ങനെ തന്നെ തുടരുകയാണ് കെവിന്റെ ഭാര്യ നീനുവും. നീതി ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് കുടുംബത്തിനുള്ളത്.

'കേസുള്ള എല്ലാ ദിവസവും കോടതിയില്‍ പോകുമായിരുന്നു. എന്നാല്‍, ഇന്നു വിധി പറയുമ്പോൾ അവിടെപ്പോയി നില്‍ക്കാനുള്ള കരുത്തുണ്ടാകുമെന്നു തോന്നുന്നില്ല. കെവിനു നീതി ലഭിക്കണം. അതു ലഭിക്കുമെന്ന് ഉറച്ച വിശ്വാസവുമുണ്ട്. അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുമുണ്ട്.' പിതാവ് ജോസഫും പറയുന്നു. കെവിന്റെ ഭാര്യ നീനു ഇപ്പോള്‍ ബംഗളൂരു കോളേജില്‍ പഠിക്കുകയാണ്. കെവിന്റെ സഹോദരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends