കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ദുരിതാശ്വാസ നിധി സുതാര്യമാണെന്നും സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി. മുന്നൊരുക്കത്തിന്റെ കുറവാണു പ്രളയദുരന്തത്തിനു കാരണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.
മന്ത്രിമാര്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ തീരുമാനിച്ചു. സാമ്പത്തിക സഹായം വേണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയോടു പറഞ്ഞിട്ടില്ല. ഇപ്പോള്‍ പണമൊന്നും വേണ്ടെന്ന് ഒരു ആഭ്യന്തര സഹമന്ത്രിയോടു ഞാന്‍ പറഞ്ഞെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞതായി കേട്ടു. അദ്ദേഹത്തിന് എവിടെനിന്നാണ് ഈ വിവരം ലഭിച്ചതെന്നറിയില്ല.
ആഭ്യന്തരസഹമന്ത്രി വിളിച്ചുവെന്നതു സത്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം നല്‍കരുതെന്നു പ്രചരിപ്പിക്കുക മാത്രമല്ല, അഡ്രസില്‍ വ്യത്യാസം വരുത്തി അതു തട്ടിയെടുക്കാനും ശ്രമം നടക്കുകയാണ്. ഇതിനെ ഗൗരവമായി കാണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്.
https://www.facebook.com/Malayalivartha























