Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കയ്യടിയോടെ ലോകം... 233 യാത്രക്കാരുമായി സഞ്ചരിച്ച യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം പാടത്ത് അടിയന്തര ലാന്‍ഡിങ് നടത്തി; എല്ലാവരുടേയും ജീവന്‍ രക്ഷിച്ച പൈലറ്റ് താരമായി

16 AUGUST 2019 09:51 AM IST
മലയാളി വാര്‍ത്ത

അതിവേഗതയില്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ പക്ഷിയിടിച്ചാലുണ്ടാകുന്ന അപകടം വളരെ വലുതാണ്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ അത് നിയന്ത്രിക്കുക പൈലറ്റിനും വളരെ സാഹസമായിരിക്കും. കഴിഞ്ഞ ദിവസം ഇതേ അവസ്ഥയില്‍ നിന്നാണ് വിമാനത്തെ പൈലറ്റ് രക്ഷപ്പെടുത്തിയത്. 

233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് സുരക്ഷിതമയി ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്.

മോസ്‌കോയില്‍ നിന്ന് ക്രിമിയയിലേക്ക് പോവുകയായിരുന്നു വിമാനം. വ്യാഴാഴ്ച രാവിലെ മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്തവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്തെ കൃഷിപ്പാടത്ത് അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിന്നുപോയ എഞ്ചിനുമായാണ് വിമാനം പാടത്ത് ലാന്‍ഡ് ചെയ്തത്. 

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ക്ക് മാത്രമാണ് സാരമായ പരിക്കുള്ളത്. 41 കാരനായ ദാമിര്‍ യൂസുപോവായിരുന്നു വിമാനത്തിന്റെ പൈലറ്റ്. റൊമന്‍സ്‌കിലെ മഹത്ഭുതം എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

പൈലറ്റ് ദാമിര്‍ യൂസുപവ് വീര നായകനാണെന്ന് റഷ്യന്‍ മാധ്യമമായ പ്രാവ്ദ വിശേഷിപ്പിച്ചു. 233 പേരുടെ ജീവന്‍ രക്ഷിച്ച യൂസുപോവും സഹപ്രവര്‍ത്തകരും നായകന്മാരാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 29 ന് ഇന്ത്യയിലും ഇതുപോലെ പക്ഷിയിടിച്ച് വിമാനാപകടമുണ്ടായി. പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി പൈലറ്റ് അന്നും ഹീറോയായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍ നിന്ന് രാവിലെ പരിശീലനത്തിലായി വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം.

പരിശീലന ബോംബുകളും അധികമായി ഘടിപ്പിച്ചിരുന്ന ഇന്ധന ടാങ്കുകളും താഴേയ്ക്ക് എറിഞ്ഞാണ് പൈലറ്റ് വന്‍ ദുരന്തം ഒഴിവാക്കിയത്. വിമാനം തകര്‍ന്ന് വീണിരുന്നെങ്കില്‍ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള അനവധിയാളുകളുടെ ജീവന്‍ നഷ്ടമാകുമായിരുന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചത്. ഇതുമൂലം വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി. അപകടം മണത്ത പൈലറ്റ് രണ്ട് ഇന്ധന ടാങ്കുകളും പരിശീലന ബോംബുകളും വിമാനത്തില്‍ നിന്ന് നിലത്തേക്കെറിഞ്ഞു. 

സംഭവത്തിന്റെ വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബോംബുകളും ഇന്ധന ടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമ കേന്ദ്രത്തിന് സമീപം വന്‍സ്‌ഫോടനമുണ്ടാവുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വന്‍ ദുരന്തമാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവായതെന്നും വ്യോമസനേ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends