Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി...അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്

16 AUGUST 2019 11:54 AM IST
മലയാളി വാര്‍ത്ത

 അമേരിക്കയിലെ 911 പോലെയും ഇംഗ്ലണ്ടിലെ 999 പോലെയും ഇനി ഇന്ത്യയ്ക്കും ഉണ്ട് ഒറ്റ ഹെല്പ് ലൈൻ നമ്പർ. ആപത്ത് വരുമ്പോൾ പോലീസിനെ വിളിക്കാൻ 100, ഫയർ എൻജിന് 101, ആംബുലൻസിന് 108, വനിതാ രക്ഷയ്ക്ക് 1090 ഇവയൊന്നും ഇനി ആവശ്യമില്ല. ഏതു തരത്തിലുള്ള എമർജൻസിക്കും ഇനി 112 ഡയൽ ചെയ്‌താൽ മതി. നിർഭയ സ്‌ക്കീമിൻറെ കീഴിൽ പുറത്തിറക്കുന്ന ഈ നമ്പർ കേന്ദ്ര ആഭ്യന്തര വകുപ്പാണ് സ്പോൺസർ ചെയ്തിരിക്കുന്നത്

112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി...112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ കൺട്രോൾ റൂം തയ്യാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതി.. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലീസ് കാഴ്ചവെച്ചത് മഹത്തായ രക്ഷാപ്രവര്‍ത്തനമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത മേഖലകളില്‍ മറ്റ് ഏജന്‍സികളോടൊപ്പം കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് ഏകീകൃത സ്വഭാവം കൈവരും . ഇത് കേരളാ പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് കാണിക്കുന്നത്. ജനങ്ങളോടൊപ്പം എല്ലാ കാര്യത്തിനും പോലീസ് ഉണ്ടെന്ന സന്ദേശമാണ് ഈ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കകാലത്ത് കേരളാ പോലീസ് നടത്തിയ രക്ഷാദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം ഏതാനും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രളയകാലത്ത് നല്‍കിയ സേവനത്തിന് അവരെ ആദരിക്കുകയാണ് ഇതുവഴി പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം അനുസരിച്ച് സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.

112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും
ഹെൽപ് ലൈൻ കൂടാതെ 112 എന്ന മൊബൈൽ ആപ്പും കേന്ദ്ര ആഭ്യന്തരവകുപ്പ് ഇതിനോടൊപ്പം ലഭ്യമാക്കുന്നുണ്ട്.

ആപ്പിൽ വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക ‘SHOUT’ എന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ചു സഹായം ആവശ്യപ്പെടുമ്പോൾ അത് അയച്ചിരിക്കുന്ന ലൊക്കേഷൻറെ സമീപത്തു നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്ന സ്വയംപ്രവർത്തകരെ അറിയിക്കുകയും അവർ ഇവരുടെ രക്ഷണാർത്ഥം എത്രയും പെട്ടെന്ന് സ്ഥലത്ത് എത്തുകയും ചെയ്യുന്നതാണ്.

അതീവ ഗൗരവമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ഒരു പാനിക്ക് കാൾ ഫീച്ചറും ഈ ഹെൽപ് ലൈനിനുണ്ട്. നിങ്ങളുടെ സ്മാർട്ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ പെട്ടെന്ന് അമർത്തിയാൽ പാനിക്ക് കാൾ എമർജൻസി റെസ്പോൺസ് സെന്ററിൽ ആക്ടിവേറ്റ് ചെയ്യപ്പെടും. സാധാരണ ഫോൺ ആണെങ്കിൽ 5 അല്ലെങ്കിൽ 9 അമർത്തി പിടിക്കുക

സിഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (8 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (9 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (13 hours ago)

Malayali Vartha Recommends