കണ്‍സ്യൂമര്‍ ഫെഡിന്റെ തലപ്പത്തേക്ക് അഴിമതി കേസില്‍ സിബിഐ പ്രതിചേര്‍ത്ത വ്യക്തി ? സർക്കാർ നീക്കം വിവാദത്തിൽ

1000 കോടിയുടെ അഴിമതി നടന്നെന്ന് വിജിലന്‍സ് കണ്ടെത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി സ്ഥാനത്തേക്ക് അഴിമതി കേസില്‍ സിബിഐ പ്രതിചേര്‍ത്ത കെ.എ. രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാൻ സർക്കാർ നീക്കം.
നിലവിൽ 44 വിജിലന്‍സ് കേസുകളുള്ള 1000 കോടിയുടെ അഴിമതി നടന്ന 65 എന്‍ക്വയറി റിപ്പോർട്ടുകളാണ് കണ്‍സ്യൂമര്‍ ഫെഡിനുള്ളത്. 3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കണ്‍സ്യൂമര്‍ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതില്‍ രതീഷ് ഒഴികെ മറ്റ് നാലുപേരും നല്ല ട്രാക്ക് റെക്കോര്‍ഡുള്ളവരാണ്. എന്നാല്‍ അഴിമതി കേസുകളുടെ പശ്ചാത്തലമുള്ള കെ.ഇ. രതീഷിനാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് മാറ്റിയത്.
നിരവധി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെയാണ് രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കെ.ഇ.ഐ.ഡി ( കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലന്‍സ് കേസുകള്‍ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു.ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീന്‍ ചിറ്റ് ലഭിച്ചു. എന്നാല്‍ സിബിഐ കോസില്‍ ഇപ്പോഴും പ്രതിയായി തുടരുകയാണ്.
കോടികളുടെ വരുമാനമുള്ള സ്ഥാപനത്തിന്റെ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ ചെറിയ സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് കെ.എ.രതീഷിനെ നിയമിക്കുന്നതെന്ന് ഒരു പ്രമുഖ മുഖ്യധാര മാധ്യമം അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് സര്‍ക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം.ഡിയായി 11 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ആളാണ് കെ.എ. രതീഷ്. ഇതിനുതക്ക സ്വാധീനം രാഷ്ട്രീയത്തിന് അതീതമായി രതീഷിനുണ്ടെന്നാണ് കരുതുന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് രതീഷ്.
https://www.facebook.com/Malayalivartha
























