Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്

16 AUGUST 2019 01:26 PM IST
മലയാളി വാര്‍ത്ത

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകള്‍ അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പിരിവ്. ക്യാമ്പിലേക്ക് വാഹനങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനം വിളിച്ചതിന്റെ വാടക കൊടുക്കാനാണ് പിരിവ് നടത്തിയത്. ആലപ്പുഴ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ നിര്‍ബന്ധിത പരിവ് നടത്തിയത്. ആരോ മൊബൈല്‍ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ക്യാമ്പുകളില്‍ പുറത്ത് നിന്നുള്ളവര്‍ കയറരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണിത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും തഹസീല്‍ദാര്‍ പറഞ്ഞു. ഓമനക്കുട്ടനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നാണ് അറിയുന്നത്. 

തഹസീല്‍ദാര്‍ ഇടപെട്ടതോടെ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്ന് വാങ്ങിയ പണം ഓമനക്കുട്ടന്‍ തിരികെ കൊടുത്തു. 130 കുടുംബങ്ങളാണ് ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പ് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്. അവിടെ കറന്റില്ല. അതിനാല്‍ ജനറേറ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനും സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് പിരിവ് നടത്തിയതെന്ന് ഓമനക്കുട്ടന്‍ വിശദീകരിച്ചു. ക്യാമ്പിന്റെ ചുമതല തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്യാമ്പുകളുടെ ചുമത റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണെന്നും എന്തെങ്കിലും പ്രശ്‌നങ്ങളോ, പോരായ്മകളോ ഉണ്ടെങ്കില്‍ അക്കാര്യം അവരെ അറിയിക്കുകയാണ് വേണ്ടതെന്ന് സി.പി.എം നേതാവ് ചിത്തരഞ്ജന്‍ പറഞ്ഞു. ആരെങ്കിലും പിരിവ് നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് സി.പി.എം പ്രാദേശിക നേതാക്കള്‍ ദുരിതാശ്യാസ ക്യാമ്പുകള്‍ കയ്യടക്കുകയും സാധനങ്ങള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം നല്‍കുകയും ചെയ്തിരുന്നു. അത് വലിയ വിവാദമായിരുന്നു. ആലുവയില്‍ ലോക്കല്‍ നേതാവ് ചാക്ക് കണക്കിന് അരി മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത് പൊലീസ് തടഞ്ഞതും വിവാദമായിരുന്നു. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരെ നോക്കു കുത്തിയാക്കി പ്രാദേശിക നേതാക്കളാണ് ക്യാമ്പ് ഭരിച്ചിരുന്നത്. അത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് ഇത്തവണ ക്യാമ്പില്‍ പുറത്ത് നിന്നുള്ളവര്‍ കയറരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനെത്തുന്നവര്‍ക്ക് ക്യാമ്പിന് പുറത്ത് സംസാരിക്കാന്‍ സൗകര്യം ഒരുക്കുമെന്നും അറിയിച്ചിരുന്നു. പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പില്‍ പ്രവേശിക്കരുതെന്നും പറഞ്ഞിരുന്നു. 

കഴിഞ്ഞ പ്രളയകാലത്ത്് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ മറിച്ചുകൊടുത്തത് വലിയ വിവാദമായിരുന്നു. മലപ്പുറം തിരൂര്‍ തെക്കുംമുറി ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ക്യാമ്പ്. വെള്ളം ഇറങ്ങിയതോടെ ആളുകള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ ധാരാളം ബാക്കി വന്നിരുന്നു. ഈ സാധനങ്ങള്‍ സി.പി.എം ഭരിക്കുന്ന നഗരസഭാ അധികൃതര്‍ കഴിഞ്ഞ പെരുന്നാളിന് മറിച്ചുകൊടുത്തെന്നായിരുന്നു ആരോപണം. പാര്‍ട്ടിക്കാരല്ലാത്തവരായിരുന്നു ക്യാമ്പില്‍ അധികവും ഉണ്ടായിരുന്നത്. അതിനാലാണ് സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യാതിരുന്നത്. ക്യാമ്പി പിരിച്ച് വിട്ട ശേഷം തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഈ സാധനങ്ങള്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (8 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (9 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (13 hours ago)

Malayali Vartha Recommends