പ്രളയബാധിതരായ 20 കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഒരു സുമനസ്സ്!

പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ഈ മനുഷ്യന്‍.സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:
'ഞാന്‍ നാസര്‍ മാനു. വയനാട്ടിലെയും നിലമ്പൂരിലെയും അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍ അങ്ങനെ ഒരുപാട് പേര്‍ വലിയ ദുരിതത്തിലാണ്. കുറ്റിപ്പുറത്ത് 10 കുടുംബത്തിന് വീട് വയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തു കൊടുക്കാം. ഏതു സംഘടന വരികയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം. അതുപോലെ പാണ്ടിക്കാട് പത്തു കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.' ഈ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സൈബര്‍ ലോകം.
കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞുവെന്നും വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നുമാണ്. ഇത് പത്തു ദിവസം വരെ നീളാനും സാധ്യതയുണ്ട്. വന്‍മേഘാവരണം കേരളതീരത്ത് നിന്ന് മാറിയതോടെ മാനം തെളിഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്.
കടല്‍ പൊതുവെ ശാന്തമാണ്. ഇതേതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പുകളും പിന്‍വലിച്ചിട്ടുണ്ട്. ഏഴാം തീയതി ആരംഭിച്ച മഴ ഒരാഴ്ചയാണ് കേരളത്തെ പ്രളയജലത്തില്‍ മുക്കിയത്. വടക്കന്‍ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഇന്നലെ കേരളത്തിലെവിടെയും അതി തീവ്രമഴ ഉണ്ടായില്ല.
https://www.facebook.com/Malayalivartha
























