Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം കുറിക്കുകൊണ്ടു; ഇന്ത്യയെ പേടിയാണെന്നകാര്യം പറയാതെ പറഞ്ഞ് ഇമ്രാന്‍ഖാന്‍;

18 AUGUST 2019 11:40 PM IST
മലയാളി വാര്‍ത്ത

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റമുണ്ടായേക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയില്‍ പേടിയുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ നയത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ആശങ്കയറിച്ചിരിക്കുന്നത്. ഇന്ത്യയുടെ കൈവശമുള്ള ആയുധ ശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരമായി പരിഗണിക്കണം. മോദി സര്‍ക്കാരിന്റെ പക്കലുള്ള ആണവായുധ ശേഖരത്തിന്റെ സുരക്ഷയും ലോകം ഗൗരവമായി കാണേണ്ടതുണ്ട്. കാരണം അത് ഒരു പ്രദേശത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയത്തിനാണ് മാറ്റം വരിക. പൊഖ്‌റാനില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് രാജ്‌നാഥ് സിംഗ് ഇന്ത്യ നീക്കങ്ങള്‍ കടുപ്പിക്കുകയാണെന്ന സൂചന നല്‍കിയത്. അതേസമയം പാകിസ്താന് വീണ്ടും ശക്തമായ സന്ദേശം നില്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭാവിയില്‍ പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്‌നാഥ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയിട്ടാണ് പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ഇന്ത്യ തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര വാതിലുകളില്‍ ചെന്ന് മുട്ടുകയാണ്. ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചക്ക് പോലുമുള്ളൂവെന്നും അങ്ങനെ ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാക്കോട്ടിനേക്കാള്‍ വലിയ പദ്ധതി ഇന്ത്യ നടപ്പാക്കാന്‍ പോകുന്നുവെന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇതിനര്‍ത്ഥം ഇന്ത്യയുടെ ബാലാക്കോട്ട് നടപടി പാകിസ്താന്‍ അംഗീകരിക്കുന്നുവെന്നാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ മാറ്റുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. നിരുത്തരവാപരമായ പ്രസ്താവനയാണ് രാജ്‌നാഥ് നടത്തിയതെന്നായിരുന്നു പാകിസ്താന്‍ ഇതിനോട് പ്രതികരിച്ചത്.

കശ്മീര്‍ വിഷയം പാകിസ്താന് ആദികൂട്ടുന്നത് ശത്രുരാജ്യമായതിനാലാണ് എന്നു പറയാം എന്നാല്‍ ഇന്ത്യയില്‍ തന്നെയുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ ഉന്നത നേതാക്കളും കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസിലെതന്നെ നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്തവരികയുണ്ടായി. കോണ്‍ഗ്രസ്സ് തനത് ശൈലിയില്‍ നിന്ന് പിന്മാറിയാതായും ഹൂഡ പറഞ്ഞു. കോണ്‍ഗ്രസ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പരിവര്‍ത്തന്‍ റാലിയിലെ ഹൂഡയുടെ പ്രസ്താവന.

കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പരിവര്‍ത്തന്‍ റാലി സമാപിച്ചത്. 'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. പക്ഷേ, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ കശ്മീര്‍ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിക്കരുത്. ഹരിയാനയില്‍ നിന്നുള്ള സഹോദരന്മാര്‍ കശ്മീരില്‍ സൈനികരായുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആ തീരുമാനത്തെ പിന്തുണച്ചത്.' ഹൂഡ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends